travel

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

കൊല്ലി_ഹില്‍സ്; 70 ഹെയര്‍പിന്‍ വളവുകളുമായി ഒരു ചുരം

access_timeOctober 20, 2017

എഴുപതില്‍ അഞ്ചാറു എണ്ണമേ ഇങ്ങനെ ഒന്നാകെ കാണാന്‍ ഒക്കൂ....അത് നന്നായി ...എല്ലാ വളവുകളും കൂടി ഒന്നിച്ചു കണ്ടാല്‍ ഇനിയെങ്ങാന്‍ തലകറങ്ങിയാലോ ? .. ഗൂഗിള്‍ ചിത്രം കണ്ടാല്‍ ബോള്‍ പെന്‍ തെളിയുവോ എന്ന് കുത്തിവരച്ചു നോക്കിയപോലെ ... നാമക്കല്‍ തൊട്ടടുത്തു "കൊള്ളിമല"...റൂട്ട് ... തനി നമ്മുടെ നെല്ലിയാമ്പതി തന്നെ. പശ്ചിമഘട്ട മലനിരയിലെ വന്യമനോഹര മലയാണ് തമിഴ്‌നാട്ടിലെ കൊല്ലി മല. മരണത്തിന്റെ മലയെന്ന് പേര് ധ്വനിപ്പിക്കുന്ന ഒന്ന്. 70 കൊടിയ വളവുകളുള്ള ചുരം താണ്ടി മുകളിലെത്തിയാല്‍ മനോഹരമായ വെള്ളച്ചാട്ടം ആകാശ ഗംഗ. തമിഴ്‌നാടിന്റെ മധ്യഭാഗത്ത് നാമക്കലില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് കൊല്ലി ഹില്‍സ്. മനോഹരമായ വനമേഖലയ്ക്ക് നടുവിലാണ് പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരത്തില്‍ സഹ്യന്റെ തലയെടുപ്പായി ഉയര്‍ന്നു നില്‍ക്കുന്നു. ബൈക്ക് യാത്രികരുടേയും ട്രക്കേഴ്‌സിന്റെയും ഇഷ്ടകേന്ദ്രത്തിലേക്ക് എത്തിപ്പെടാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. സെന്തമംഗലത്ത് നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊല്ലി മലയുടെ മുകളിലെത്താം. ഈ മുപ്പത് കിലോമീറ്റര്‍ യാത്രയില്‍ 70 ഹെയര്‍പിന്‍ വളവ്. എല്ലാ 200 മീറ്ററിലും മിക്കവാറും കൊടും വളവുകള്‍. കാലാവസ്ഥ യാത്രക്കിടയില്‍ മാറികൊണ്ടേയിരിക്കും. കാഴ്ചകളും. യാത്രക്കിടയില്‍ സെമ്മടുവിലെത്തും. അവിടെ ഒരു വാച്ച്ടവര്‍ ഉണ്ട്. ആകാശ കാഴ്ചകള്‍ കാണാം. ചെറിയ വെള്ളച്ചാട്ടത്തിലേക്ക് നീങ്ങും മുമ്പ് അരപ്പാലീശ്വര്‍ ക്ഷേത്രം കാണാം. പിന്നീട് യാത്ര തുടരുമ്പോള്‍ കൊല്ലിപ്പാവെ അമ്മന്‍ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം തുടങ്ങിയവയും കടന്നു പോകണം. തമിഴ് പഴയകാലകൃതികളായ ചിലപ്പതികാരത്തിലും മണിമേഖലയിലുമെല്ലാം കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. രണ്ട് മണിക്കൂര്‍ വേണം ചുരം താണ്ടി ഏറ്റവും മുകളിലെത്താന്‍. കൊല്ലിമലയുടെ മുകളില്‍ ആകാശ ഗംഗ കാത്തിരിക്കുന്നു. രണ്ട് മലകള്‍ക്ക് ഇടയിലൂടെ ആകാശഗംഗ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു. ചെങ്കുത്തായ ഈ ചെരുവിലെ വെള്ളച്ചാട്ടവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറപ്പാലീശ്വരന്‍ ക്ഷേത്രത്തിലെ ശിവന്റെ കാരുണ്യത്താല്‍ ഔഷധഗുണമുള്ള വെള്ളമാണ് താഴേക്ക് വരുന്നതെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു. കാഴ്ചയുടെ കാര്യത്തില്‍ വര്‍ണനാതീതമാണ് ആകാശ ഗംഗയും കൊല്ലിമലയും. അധികം സഞ്ചാരികള്‍ വന്നെത്താത്ത പ്രദേശം. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ ഒരുക്കി കൊല്ലിമല ഉയരത്തില്‍ കാത്തിരിക്കുന്നു. ആകാശ ഗംഗ വെള്ളച്ചാട്ടത്തേക്കുറിച്ച് എല്ലാ വശവും മലകളാല്‍ ചുറ്റപ്പെട്ട അതിമനോഹരമായ വെള്ളചാട്ടമാണ്‌ ആകാശഗംഗ. വിവിധ തട്ടുകളിയുള്ള ഈ വെള്ളച്ചാട്ടത്തില്‍ അയരു നദിയില്‍ നിന്നുള്ള വെള്ളം 300 അടി മുകളില്‍ നിന്നുമാണ്‌ താഴേക്ക്‌ പതിക്കുന്നത്‌. അറപ്പാലീശ്വരര്‍ ക്ഷേത്രത്തിന്‌ സമീപത്തായാണ്‌ ആഗാശ ഗംഗ വെള്ളച്ചാട്ടം. ക്ഷേത്രത്തില്‍ നിന്നും വെള്ളച്ചാട്ടത്തിന്റെ അടിയിലേയ്‌ക്കെത്താന്‍ ആയിരത്തിലേറെ പടികളാണുള്ളത്‌. കൊല്ലിമലയിലെ വ്യൂ പോയിന്റുകളെക്കുറിച്ച് കൊല്ലി മലനിരകളിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രണ്ട്‌ വ്യൂ പോയിന്റുകളാണ്‌ സീകുപാറയും സേലര്‍ നാടും. അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഈ രണ്ട്‌ സ്ഥലങ്ങളും സ്വകാര്യത എറെയുള്ളതും മലീനകരണം വളരെ കുറഞ്ഞതുമായ സ്ഥലങ്ങളാണ്‌. വേനല്‍ക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലം കൊല്ലി മല ഏത്‌ സീസണിലും സന്ദര്‍ശന യോഗ്യമാണ്‌. വര്‍ഷകാലത്ത്‌ സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ഉചിതം. മഴ ചിലപ്പോള്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്നത്‌ തടസ്സപ്പെടുത്തിയേക്കും. എല്ലാ ഘടകങ്ങളും പരിഗണിക്കുകയാണെങ്കില്‍ വേനല്‍ക്കാലമാണ്‌ കൊല്ലി മല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കൊല്ലിമലയില്‍ എത്തിച്ചേരാന്‍ റോഡ്‌ മാര്‍ഗം വളരെ എളുപ്പത്തില്‍ കൊല്ലി മലയില്‍ എത്തിച്ചേരാം. ചെന്നൈയില്‍ നിന്നും സേലത്തു നിന്നും ബസുകള്‍ എപ്പോഴും ലഭിക്കും. സേലത്തു നിന്നും ചെന്നൈ, മധുരെ ,ട്രിച്ചി എന്നിവടങ്ങളിലേയ്‌ക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ലഭിക്കും. കൊല്ലി മലയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍ സേലം ആണ്‌.

കോടയും കുളിരുമായി കാത്തിരിക്കുന്നു റാണിപുരം

access_timeOctober 19, 2017

കോടയും കുളിരുമായി കാത്തിരിക്കുന്നു റാണിപുരം കോട്ടകളുടെ നാട്ടില്‍ കാണാനേറെയുണ്ട് സഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുത്തനുണർവ് സമ്മാനിക്കാൻ തീർച്ചയായും റാണീപുര തിന്റെ പ്രത്യേകതകൾക്ക് സാധിക്കുമെന്നുറപ്പ്. പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ഹരിതസുന്ദരമായ ഗ്രാമങ്ങള്‍ കേരളത്തിന് സ്വന്തമാണ്. അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളാണ്. എന്നാല്‍ അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളുടേയും മനോഹാരിത സഞ്ചാരികള്‍ അറിഞ്ഞുവരുന്നതേയുള്ളു. അത്തരത്തില്‍ സഞ്ചാരികളുടെ ഇടയില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് റാണി പുരം. കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും. നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം. റാണിപുരത്തേയ്ക്ക് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില്‍ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര്‍ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില്‍ എത്തിയാല്‍ ജീപ്പ് സര്‍വീസുകളും ലഭ്യമാണ്. മടത്തുമല മടത്തുമല എന്നായിരുന്നു റാണിപുരം മുന്‍പ് അറിയപ്പെട്ടിരുന്നത്. 1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു. ആരാണ് റാണി? മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്. പ്രദേശത്ത് ധാരളാമായി കൃസ്ത്യന്‍ കുടിയേറ്റം നടന്നിട്ടുണ്ടെങ്കിലും പരമ്ബരാഗതമായ ഹൈന്ദവ ആചാര അനുഷ്ടാനങ്ങളും ഇവിടെ നടക്കാറുണ്ട്. അവയില്‍ പ്രധാനമാണ് വിനോദ സഞ്ചാരം സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച്‌ വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍. കേരളത്തിലെ ഊട്ടി റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാല്‍ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്. എല്ലാക്കാലത്തും റാണിപുരത്ത് തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഊട്ടിയുടെ അത്ര തണുപ്പ് ഉണ്ടാകാറില്ലെന്നതാണ് വസ്തുത. ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. താമസ സൗകര്യം റാണിപുരത്ത് പോകുമ്ബോള്‍ താമസ സൗകര്യത്തെ ഓര്‍ത്ത് പേടിക്കേണ്ട. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ പറ്റിയ റിസോര്‍ട്ടുകള്‍ ഇവിടെ ലഭ്യമാണ്.

സുന്ദര കാഴ്ച സമ്മാനിക്കുന്ന ഷൊർണൂർ നിലംബൂർ ട്രെയിന്‍ യാത്ര

access_timeOctober 19, 2017

അങ്ങിനെ ഞാനും പോയി ഷൊർണൂർ - നിലമ്പൂർ 20 രൂപ ടിക്കറ്റിൽ കിട്ടിയത് ഒരു വസന്തമായിരുന്നു. കമല്‍ സംവിധാനം ചെയ്ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലം എന്ന സംഗീതസാന്ദ്രമായ സിനിമ പുറത്തിറങ്ങിയ ശേഷം പ്രേക്ഷകര്‍ തിരക്കിയ റെയില്‍വേ സ്റ്റേഷന്‍. ഗ്രാമത്തിന്റെ സ്വച്ഛതയില്‍ പച്ചപ്പിന്റെ മേലപ്പണിഞ്ഞ ഹില്‍ സ്റ്റേഷനും റെയില്‍പാതയും ചിത്രത്തിന്റെ കനിവേകിയ കഥാപശ്ചാത്തലമായിരുന്നു. കൃഷ്ണഗുഡിയെന്ന സങ്കല്‍പഗ്രാമം ലൊക്കേഷനായ മനോഹരമായ റെയില്‍വേ സ്‌റ്റേഷനും ഗാനരംഗങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ റെയില്‍പാതയും കേരളത്തില്‍ തന്നെയാണെന്നു വിശ്വസിക്കാന്‍ ആദ്യം പ്രയാസമായിരുന്നു. കൃഷ്ണഗുഡിയില്‍ എന്ന ഭാവനയില്‍ വിരിഞ്ഞ ഗ്രാമത്തിനായി ആന്ധ്രാപ്രദേശ് വരെ സംവിധായകന്‍ കമലും സംഘവും അലഞ്ഞു. ഒടുവില്‍ കൃഷ്ണഗുഡി ലൊക്കേഷനായത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനും ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുമായിരുന്നു. അത്രമേല്‍ ഹരിതാഭമായ കാഴ്ചകള്‍ വിരുന്നൊരുക്കുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാത ടൂറിസ്റ്റ് ലൊക്കേഷനാകുകയാണ്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബ്രോഡ് ഗേജ് റെയില്‍പാതയാണ് 66 കിലോമീറ്റര്‍ വരുന്ന ഷൊര്‍ണൂര്‍ -നിലമ്പൂര്‍ റോഡ് പാത. മഴത്തുള്ളികൾ ഇറ്റി വീഴുന്ന ട്രയിൻ ജനാലയിലൂെട ആൽമരവും തളിർത്ത തേക്കുകളും പച്ചപ്പ് തീർക്കുന്ന റയിൽ പാതയിലൂെട ഒരുയാത്ര. മൺസൂണിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആർക്കും ആസ്വദിക്കാൻ കഴിയുന്ന യാത്ര.ഷൊർണൂർ നിലംബൂർ റൂടിെല 66 കിലോമീറ്റർ റയിൽ പാതയാണ് ഈ സുന്ദര കാഴ്ച സമ്മാനിക്കുന്നത്. മഴയേയും പച്ചപ്പ് നിറഞ്ഞ പ്രകൃതിയേയും അടുത്തറിയുന്ന തരത്തിൽ ചൂളം വിളിച്ചോടുന്ന ട്രയിനിന്റെ ഒാരോ സ്റ്റേഷനും പ്രകൃതിയോടിണങി നിർമിച്ചതാണ് കോൺക്രീറ്റും മറ്റും മേൽക്കൂരക്കുപയോഗിക്കുന്ന മറ്റു സ്റ്റേഷനുകളിൽ നിന്നും വ്യത്യസ്ഥമായി വെട്ടിയൊതുക്കിയ ആൽമരങൾ മേൽക്കൂരയാകുന്നത് വ്യത്യസ്തമായ കാഴ്ചയാണ് തീവണ്ടി ജാലകത്തിലൂടെ പ്രകൃതിയുടെ കാഴ്ചകളില്‍ അലിയാം. ഗ്രാമീണ സൗന്ദര്യത്തില്‍ മതിമറക്കാം. ഹൃദ്യമായ കാഴ്ചകളുടെ മാറിലൂടെയുള്ള ട്രെയിന്‍ യാത്ര പ്രശാന്തമായ വനപാത പോലെ സുന്ദരം. നഗരത്തിന്റെ മനം മടുപ്പിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ നിന്നും തിരക്കുകളില്‍ നിന്നു മാറി തഴുകിയെത്തുന്ന കുളിര്‍കാറ്റും ശുദ്ധവായുവും ആസ്വദിച്ചു പ്രകൃതിയുടെ പാട്ടില്‍ ലയിച്ചു പച്ചപ്പില്‍ അഭിരമിച്ചു കഥകളുറങ്ങുന്ന തേക്കിന്റെ നാട്ടിലേക്കൊരു വണ്ടര്‍ഫുള്‍ ജേര്‍ണി. നിറമുള്ള കാഴ്ചകളൊരുക്കുന്ന റെയില്‍വേപാതയുടെ ദൃശ്യമനോഹാരിത യാത്രികരെ സ്വപ്‌നസഞ്ചാരികളാക്കുമെന്നതില്‍ സംശയമില്ല. പാടങ്ങളും പുഴകളും തേക്കിന്‍തോട്ടവും കുന്നുകളും ഗ്രാമീണസൗന്ദര്യവും ജാലകകാഴ്ചയൊരുക്കുന്ന പാതയിലെ ട്രെയിന്‍ യാത്ര നവ്യാനുഭൂതിയാണ് പകരുക. പച്ചപ്പിന്റെ ക്യാന്‍വാസില്‍ തീവണ്ടികള്‍ ചൂളം വിളിച്ചുപോകുന്ന ദൃശ്യം കാമറകണ്ണുകള്‍ക്കും പ്രിയപ്പെട്ടതാണ്. ഊട്ടി – മേട്ടുപ്പാളയം പാതയുടെ മിനിപതിപ്പെന്നു വിശേഷിപ്പിക്കാവുന്ന പാത വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന റെയില്‍വേ റൂട്ടാണ്. നഗരത്തിരക്കുകളില്‍ നിന്നു മാറി ഗ്രാമകാഴ്ചകളിലൂടെ സഞ്ചരിക്കുന്ന തീവണ്ടി ചരിത്രഭൂമികയായ നിലമ്പൂരിലെത്തുമ്പോള്‍ കാഴ്ചയുടെ കലവറയൊരുക്കി വയ്ക്കുന്നു. ഷൊര്‍ണൂരില്‍ നിന്ന് കുലുക്കല്ലൂര്‍ വരെ പാലക്കാടന്‍ കാറ്റ് ആവോളം ആസ്വദിച്ചു കുന്തിപ്പുഴ കടക്കുന്നത് മലപ്പുറത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലേക്കാണ്. വള്ളുവനാടും ഏറനാടും ചരിത്രങ്ങളേറെ പറഞ്ഞ് പച്ചപ്പുകളിലൂടെ കൂകിപ്പായുന്നു. നടപ്പാതകള്‍, പുഴകള്‍, പാടങ്ങള്‍, കൊക്കുകളുടെ നീണ്ട നിര, മയിലുകള്‍, പാടത്തെ വെള്ളക്കെട്ടില്‍ കാല്‍പന്തുകളിക്കുന്ന കുരുന്നുകള്‍, പേരാല്‍മരങ്ങള്‍, തേക്കുമരങ്ങള്‍ എന്നിവ കാഴ്ചയുടെ സിംഫണി ഒരുക്കുന്നു. കുന്തിപ്പുഴ, ചാലിയാര്‍, വെള്ളിയാര്‍പുഴ, ഒലിപ്പുഴ, വാണിയമ്പലം പാറ എന്നിവയും കാഴ്ചയുടെ വിരുന്നൊരുക്കുന്നു.തേക്ക് മരങ്ങളാണ് പാതയിലെ പ്രധാന ആകര്‍ഷണം. മണ്‍സൂണ്‍ സമയങ്ങളില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത കാഴ്ചകളുടെ മഴത്തുള്ളികിലുക്കം ഒരുക്കും. മണ്‍സൂണ്‍ വിരുന്നിനെ ട്രെയിന്‍ ജാലകത്തിലൂടെ ഒപ്പിയെടുക്കാം. ഇക്കോ ഫ്രണ്ട്‌ലി പാതയില്‍ പ്രകൃതിയോട് പ്രണയവും പങ്കുവയ്ക്കാം. ശുദ്ധമായ വായുവും കാറ്റും അനുഭവവേദ്യമാക്കാം. പാലക്കാട് ഡിവിഷന്റെ കീഴിലുള്ള പാത മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. കുലക്കല്ലൂരിനും ചെറുകരക്കും ഇടയിലുള്ള കുന്തിപ്പുഴയും പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള കടലുണ്ടിയുടെ പോഷകനദിയായ വെള്ളിയാര്‍ പുഴയും മേലാറ്റൂരിനും, തുവ്വൂരിനും ഇടയിലുള്ള കടലുണ്ടിയുടെ മറ്റൊരു പോഷകനദിയായ ഒലിപ്പുഴയും വാണിയമ്പലത്തിനും നിലമ്പൂര്‍ റോഡിനു ഇടയിലുള്ള ചാലിയാറിന്റെ പോഷകനദിയായ കുതിരപ്പുഴയും യാത്രയിലെ കാഴ്ചകളാണ്. നിലമ്പൂര്‍- ഷൊര്‍ണൂര്‍ ലൈനില്‍ വാണിയമ്പലം, തൊടിയപ്പുലം, തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുലുക്കല്ലൂര്‍, വല്ലപ്പുഴ, വാടാനകുറുശ്ശി എന്നിവയാണ് സ്‌റ്റേഷനുകള്‍. കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയിലൂടെ പ്രകൃതിയുടെ മനോഹരദൃശ്യങ്ങള്‍ കണ്ടുകൊണ്ടായിരുന്നു നിലമ്പൂര്‍ കാടുകളിലേക്ക് യാത്ര. തീവണ്ടിയുടെ ജാലകത്തിലൂടെ മിന്നിമറഞ്ഞതിനുമപ്പുറം കാഴ്ചയുടെ കാണാസ്വര്‍ഗങ്ങള്‍ തീര്‍ക്കുകയായിരുന്നു നിലമ്പൂര്‍ കാടുകള്‍. കാടിന്‍റെ വിശാലതക്കും പക്ഷികളുടെ നിലക്കാത്ത സംഗീതത്തിനുമൊപ്പം ഇരുമ്പ് പാലത്തിനുതാഴെ ഇരുവശങ്ങളിലുമുള്ള ഇലകളെയും പൂക്കളെയും നിരന്തരം കുതിര്‍ത്തൊഴുകുന്നു. ചോലകള്‍ നിലമ്പൂര്‍ കാടിനെ എന്നും ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നത് ചെറിയൊരിരമ്പത്തോടെ ഒഴുകിയിറങ്ങുന്ന ഈ ചോലകളാണ്…മലപ്പുറം ജില്ലയുടെ കിഴക്കെ അറ്റത്തുള്ള ഒരു ചെറിയ പട്ടണം. പച്ചപ്പില്‍ പൊതിഞ്ഞുകിടക്കുന്ന വനനിബിഡമായ പ്രദേശം. തേക്ക്,ഈട്ടി, തുടങ്ങി വിലപിടിപ്പുള്ള നിരവധി വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ ദൃശ്യങ്ങളാല്‍ യാത്രികരെ എപ്പോഴും ഈ നാട് വരവേല്‍ക്കുന്നു. ചരിത്രശേഷിപ്പുകളുടെ മങ്ങാത്ത ഓര്‍മക്കാഴ്ച്ചകള്‍…കൂടുതല്‍ അറിയും തോറും നിലമ്പൂര്‍ കാഴ്ച്ചകള്‍ക്ക് മാധുര്യമേറുകയാണ്. പിന്നെയും പിന്നെയും ആരോ കിനാവിന്റെ എന്ന മൂളിപ്പാട്ടുംപാടി യാത്ര തുടരുകയാണ്. ഓരോ സഞ്ചാരിയും ആശിച്ചുപോകും ഒരിക്കല്‍ കൂടി ഈ പാതയില്‍ സഞ്ചാരിക്കാന്‍. By: Nikhil Ramesh

ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട കോട്ട.

access_timeOctober 11, 2017

ഞ്ചാര സാഹിത്യം ചെറുപ്പം മുതലേ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചതിനു ശേഷമാണ് കൂടുതല്‍ യാത്രകള്‍ നടത്താനുള്ള സൗകര്യം ലഭിച്ചത്. ജീവിതത്തിലെ മറക്കാനാവാത്ത ഒന്നായിരുന്നു ഗോല്‍ക്കൊണ്ട യാത്ര. ആ അത്ഭുതലോകം കാണാന്‍ സാധിക്കാത്തവര്‍ക്കായി ഞാനിതാ വാക്കുകളിലൂടെ പകര്‍ത്തുന്നു. ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ച് തെലുങ്കാനയായി മാറിയ സംസ്ഥാനത്തിലെ ഹൈദരാബാദിലാണ് ഹൈടെക് സിറ്റി സ്ഥിതിചെയ്യുന്നത്. അവിടെനിന്നും ഏകദേശം 16 കി.മി. അകലെയാണ് ഗോല്‍ക്കൊണ്ട ഫോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ചരിത്രമുറങ്ങുന്ന ധാരാളം സ്ഥലങ്ങള്‍ ഹൈദരാബാദിലുണ്ട് എങ്കിലും എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് ഗോല്‍ക്കൊണ്ട കോട്ടതന്നെ.ഇനി അല്‍പം ചരിത്രം. വാറങ്കലിലെ കാക്കാത്തിയ രാജാവായ രാജാ പ്രതാപരുദ്ര ദേവ്, എ.ഡി. 1143-ല്‍ ഈ മലമുകളില്‍ ഒരു ചെറിയ കോട്ട സ്ഥാപിച്ചു. എ.ഡി. 1363-ല്‍ വാറംഗല്‍ രാജാക്കന്മാരില്‍ നിന്നു ബാമനി രാജാക്കന്മാര്‍ കോട്ട കൈവശപ്പെടുത്തി. എ.ഡി. 1518 വരെ ഇവരുടെ ഭരണത്തിന്‍കീഴിലായിരുന്നു കോട്ട. ഈ രാജവംശത്തിന്റെ ആസ്ഥാനം ഗുല്‍ബര്‍ഗ്ഗയിലായിരുന്നു. തന്മൂലം അവിടത്തെ 5 സുബേദാര്‍മാര്‍ സ്വതന്ത്രമായി രാജ്യം ഭരിക്കാന്‍ തുടങ്ങി. ഇവരിലൊരാളായ സുല്‍ത്താന്‍ ഖുലി ഖുത്തബ് ഷാ ഖുത്തബ് ഷാഹി രാജകുടുംബം സ്ഥാപിച്ചു. ഖുത്തബ് ഷാഹി രാജാക്കന്മാര്‍ 7 പേര്‍ എ.ഡി. 1518 മുതല്‍ 1687 വരെ രാജ്യം ഭരിച്ചു. ഇവരില്‍ ആദ്യത്തെ മൂന്ന് രാജാക്കന്മാര്‍ 62 വര്‍ഷക്കാലം ഭരിച്ചു. കോട്ടയും കൊട്ടാരവും വലുതാക്കി. നാലാമത്തെ രാജാവായ മുഹമ്മദ് ഖുലി ഖുത്തബ് ഷാ എ.ഡി. 1587 ല്‍ ഭാഗ്‌നഗര്‍ എന്ന സിറ്റി നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ ഹിന്ദു പത്‌നിയായ ഭാഗ്മതിയോടുള്ള സ്‌നേഹവാത്സല്യം കാരണമാണത്രെ ഈ പേര്‍ നല്കിയതെന്ന് പറയപ്പെടുന്നു. പിന്നീട് ഇവര്‍ ഹൈദര്‍മഹല്‍ എന്ന മുസ്ലിം നാമം സ്വീകരിച്ചതിനാല്‍ സിറ്റി പിന്നീട് ഹൈദരാബാദായി മാറി. അക്കാലത്ത് ഗോല്‍ക്കൊണ്ടയുടെ സമീപം ധാരാളം വജ്രഖനികളുണ്ടായിരുന്നു. വജ്രവ്യാപാരത്തിന്റെ സുവര്‍ണ്ണ കാലഘട്ട മായിരുന്നു. എ.ഡി. 1687 ല്‍ മുഗള്‍ രാജാവായ ഔറംഗസേബ് സുല്‍ത്താന്‍ അബ്ദുള്‍ ഹസന്‍ താനാഷായെ ആക്രമിച്ച് കോട്ടപിടിച്ചെടുത്തു. രാജാവിനെ അന്ത്യം വരെ തടവില്‍പാര്‍പ്പിച്ചു. ഖുലി രാജവാഴ്ചകാലത്ത് ഹൈദരാബാദ് പട്ടണം വളരെയേറെ വികസിച്ചു. പിന്നീട് നൈസാം രാജാക്കന്മാര്‍ ഭരണം കൈയാളി.ഇവിടെ എല്ലാ ദിവസവും വൈകിട്ട് ലൈറ്റ് ഏന്റ് സൗണ്ട് ഷോ നടത്താറുണ്ട് .കെട്ടിടങ്ങള്‍ക്കുള്ളിലും പുറത്തും പലനിറത്തിലുള്ള ലൈറ്റുകള്‍ മിന്നിമറയുന്നത് ഒരു കാണേണ്ട കാഴ്ച തന്നെയാണത്രെ. ശബ്ദ ചിത്രങ്ങളിലൂടെ ഗോല്‍ക്കൊണ്ടയുടെ ആ തിളങ്ങുന്ന ചരിത്രം നമുക്കു മുന്‍പില്‍ തുറന്നു തരും. ഈ മല മുഴുവന്‍ പല വര്‍ണ്ണങ്ങളില്‍ കുളിച്ചു നില്‍ക്കുന്ന ആ കാഴ്ച കാണാന്‍ ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല. ചരിത്രമുറങ്ങുന്ന ആ ഭൂമിയോട് ഞങ്ങള്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ അകത്തുനിന്നും നൂപുരദ്ധ്വനികളും വളകിലുക്കങ്ങളും പൊട്ടിച്ചിരികളും സംഗീതവും കേള്‍ക്കുന്നുണ്ടോ എന്നു സംശയിച്ചുപോയി. ഉച്ചവെയില്‍ തിളച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ കാര്‍ നേരെ കുത്തബ് ഷാഹി ശവകുടീരങ്ങള്‍ ലക്ഷ്യമാക്കി പാഞ്ഞു. ഏകദേശം ഒരു മൈല്‍ ദൂരമേ ഉള്ളൂ. ഗോല്‍ക്കൊണ്ട കണ്ടവരെല്ലാം ഇത് കൂടി കാണേണ്ടതാണ്. കാരണം കോട്ടയില്‍ നിന്നും മണ്‍മറഞ്ഞ രാജാക്കന്മാരെല്ലാം അന്ത്യവിശ്രമം കൊള്ളുന്നതിവിടെയാണ്.

കമനീയം കുമരകം

access_timeOctober 4, 2017

ടൂറിസം മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിന് അംഗീകാരമായി കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കു ദേശീയ വിനോദസഞ്ചാര പുരസ്കാരം. 2015–16ലെ മോസ്റ്റ് പോപ്പുലർ റെസ്പോൺസിബിൾ ടൂറിസം പ്രോജക്ട് പുരസ്കാരമാണു സിക്കിമിനൊപ്പം കേരളം പങ്കിട്ടത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിൽനിന്ന് അവാർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള ദേശീയ പുരസ്കാരം കുമരകത്തെ മാതൃകയാക്കിയ വയനാട് ജില്ലയ്ക്കാണു ലഭിച്ചത്. ഇതു മൂന്നാം തവണയാണു കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കു ദേശീയ പുരസ്കാരം. 2008–09–ൽ മികച്ച ടൂറിസം പദ്ധതിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. 2011ൽ കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി കെ.രൂപേഷ്കുമാർ നാട്ടിലെ പരമ്പരാഗത തൊഴിലുകളെ കോർത്തിണക്കി തയാറാക്കിയ വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജുകൾക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കാനായി. കുമരകത്തെ ഉത്തരവാദിത്ത ടൂറിസത്തിനു പ്രായോഗിക മാതൃകകൾ രൂപപ്പെടുത്തുകയും മുന്നേറ്റമുണ്ടാക്കുകയും ചെയ്ത കെ.രൂപേഷ്കുമാർ ഇപ്പോൾ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓർഡിനേറ്ററാണ്. കുമരകത്തെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ചുമതല രൂപേഷ്കുമാറിനാണ്. ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ ഭഗത് സിങ്ങാണ്. വഞ്ചിവീടുകൾക്കു മണിക്കൂറിന് ആയിരം രൂപ മുതൽ 1500 രൂപ വരെയാണു വാടക. മോട്ടോർ ബോട്ടിന് മണിക്കൂറിന് 500 രൂപയും ശിക്കാര വള്ളത്തിനു 700–800 രൂപയുമാണ് ഈടാക്കുന്നത്. സ്പീഡ് ബോട്ടിനു മണിക്കൂറിനു 2000 മുതൽ 2500 രൂപ വരെയാണു വാടക. 120 വഞ്ചിവീടുകൾ കുമരകത്തുണ്ട്. അവധിക്കാല വിനോദ സഞ്ചാരികളിലാണ് ഇവരുടെ പ്രതീക്ഷ. കെടിഡിസി റിസോർട് പുനർനിർമാണത്തിനായി അടച്ചിട്ടിരിക്കുന്നതിനാൽ പക്ഷിസങ്കേതം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. പക്ഷിസങ്കേതം കാണുന്നതിനു സ്വദേശികളാണെങ്കിൽ 50 രൂപയും വിദേശികളാണെങ്കിൽ 150 രൂപയുമാണു വാങ്ങുന്നത്. റിസോർട്ടുകളിലും ഹോട്ടലുകളിലു താമസിക്കാനും വിനോദ സഞ്ചാരികൾ ഈ അവധിക്കാലത്ത് എത്തും.

കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി വാഗമണ്‍ തടാകം

access_timeMay 3, 2017

വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ് . എന്നാല്‍ , വാഗമണ്‍ town നു സമീപമാണ് ഈ മനോഹര തടാകവും ദ്രിശ്യവും ...

ബാവലി കബനി വഴി ഒരു യാത്ര

access_timeMay 3, 2017

വിഷു ദിനത്തിൽ അന്ന് വെള്ളിയാഴ്ച ഒരുപാട് മാസങ്ങൾക്ക് ശേഷം കുറ്റിക്കടവ് (എന്റെ മഹല്ലിൽ) പള്ളിയിൽ കൂടിയ ഒരു ആനന്ദം, പള്ളിയിൽ നിന്നിറങ്ങി ഭക്ഷണ ശേഷം വീട്ട് മുറ്റത്തെ ഊഞ്ഞാലിൽ കിടന്നു വിശ്രമിക്കവെ തോന്നിയ ഒരു മോഹം , സബാനെ കൂട്ടിനു വിളിച്ചു അവൻ ബൈക്കെടുത്തു വന്നു, ടയറ് ഒന്ന് നോക്കിയപ്പോൾ പഞ്ചർ, പണി പാളിയോ ,,

ശിരുവാണി യാത്ര

access_timeMay 3, 2017

പാലക്കാടന്‍ മലയോരമേഖലയോടടുത്ത് അഗളി ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമാണ് ശിരുവാണി. മണ്ണാര്‍ക്കാട്ടു നിന്ന് പത്തു കിലോമീറ്റര്‍ പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്,

നാടുകാണി ഗൂഡല്ലൂർ

access_timeMay 3, 2017

വന്യസൗന്ദര്യം തഴുകുന്ന നാടുകാണി ഗൂഡല്ലൂർ ചുരത്തിലൂടെ ഒരു യാത്ര