gadgets
ജിയോ - 1 GBയ്ക്ക് 9 രൂപ നിരക്കില്‍
ഏറ്റവും മികച്ച ഡേറ്റാ പ്ലാനുകളുമായി റിലയന്‍സ് ജിയോ. കേവലം ദിവസം 10 രൂപയ്ക്ക് ഒരു ജിബി 4ജി ഡേറ്റ ലഭിക്കുന്ന ഓഫറുകളാണ് ജിയോ അവതരിപ്പിച്ചത്. 99 രൂപ നല്‍കി പ്രൈം അംഗ്വമെടുക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 449 രൂപ പാക്കേജില്‍ 59 ജിബി ഡേറ്റ ലഭിക്കും. വേഗതയ്ക്ക് നിയന്ത്രണമില്ലാതെ 56 ജിബി ഡേറ്റയും ഉപയോഗിക്കാം.
ജിയോണി M2017 അടുത്ത വർഷം ആദ്യം
ആൻഡ്രോയിഡിന്റെ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം. ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് അതിന്റെ ബാറ്ററി .7000mAh ന്റെ ബാറ്ററി ലൈഫ്. 13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും, 5.7 ഇഞ്ചിന്റെ qhd ഡിസ്‌പ്ലേയാണ് .2560 x 1440 പിക്സൽ റെസലൂഷന് ഇതിനുള്ളത്. അടുത്ത വർഷം ആദ്യം തന്നെ ജിയോണിയുടെ ഈ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നത്
ലെനോവോ K6 - ഫ്ലിപ്കാര്‍ട്ടില്‍, വില 9,999 രൂപ
പുതിയ K6 പവര്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വിൽപന തുടങ്ങി. 9,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന നടക്കുന്നത്. ആന്‍ഡ്രോയ്ഡ് 6 മാര്‍ഷ്മലോയാണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ഇരട്ട നാനോ സിം ഉപയോഗിക്കാവുന്ന ഫോണ്‍ 4G VoLTE സപ്പോര്‍ട്ട് ചെയ്യും. പിന്‍ക്യാമറ 13 മെഗാപിക്സലും ഫ്രണ്ട് ക്യാമറ എട്ടു മെഗാപിക്സലുമാണ്. 4,000 mAh ബാറ്ററി കരുത്തുമായാണ് ഈ ഫോണ്‍ എത്തുന്നത്.145 ഗ്രാം ഭാരമുള്ള ഫോണിനു മികച്ച ശബ്ദം നല്‍കാനായി ഡോള്‍ബി ATMOS സപ്പോര്‍ട്ടുള്ള ഡ്യുവല്‍ സ്പീക്കറുകള്‍, തിയേറ്റർമാക്സ് എന്നിവയുമുണ്ട്.
ഐപാഡിന്റെ പൂട്ടും പൊട്ടിച്ചു, ആപ്പിളിനെ തോല്‍പ്പിച്ചത് മലയാളി പയ്യൻ ഹേമന്ത്.
ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 10.1 ലെ ഗുരുതരമായ സുരക്ഷാപിഴവുകൾ കണ്ടെത്താൻ ഹേമന്തിനെ പ്രാപ്തനാക്കിയത് സുഹൃത്തിനുകിട്ടിയ എട്ടിന്റെ പണിയായിരുന്നു.
ഗൂഗിന്‍റെ പിക്സൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി
പിക്സൽ, പിക്സൽ XL എന്നിങ്ങനെ രണ്ട് സ്മാർട്ട് ഫോൺ പതിപ്പുകളാണ് ഗൂഗിൾ പുറത്തിറക്കിയത്. ഫോണുകൾ ഈ മാസം തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. സാന്‍ഫ്രാന്‍സ് സിസ്കോയിൽ നടന്ന ചടങ്ങിലാണ് പിക്സൽ ഫോണുകൾ, ഗൂഗിൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 5 ഇഞ്ചിന്‍റെ സ്‍ക്രീനുമായാണ് പിക്സൽ അവതരിക്കുന്നത്. എക്സ് എല്ലിന് 5.5 ഇഞ്ചും. ഇരുഫോണുകളിലും ഗൊറില്ലാ ഗ്ലാസ് ഫോർ ഡിസ്‍പ്ലേ ആണ്. പതിനഞ്ച് മിനിറ്റ് ചാർജ് ചെയ്‍താൽ ഏഴ് മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം. കൂടാതെ ഗൂഗിൾ ഡ്യൂ വീഡിയോ മെസഞ്ചർ, ഹൈ റസല്യൂഷൻ അൺ ലിമിറ്റഡ് വീഡിയോ, ഫോട്ടോ സ്റ്റോറേജ് എന്നിവയും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 7.1 നൗഗാറ്റ് ഓപ്പറേറ്റിംഗ് സിസ്‍റ്റവുമായാണ് ഫോണുകൾ എത്തുന്നത്. 12 മെഗാ പിക്സൽ പിൻക്യാമറ, 8 മെഗാ പിക്സൽ മുന്‍ ക്യാമറ, ഫിംഗർ പ്രിന്‍റ് സെന്‍സറുകൾ എന്നിവയും പിക്സലിന്‍റെ മറ്റ് സവിശേഷതകളാണ്. 4ജിബി റാമും മറ്റൊരു പ്രധാന ഫീച്ചർ ആണ്. പിക്സലിൽ 32 ജിബിയും എക്സ് എല്ലിൽ 128 ജിബിയുമാണ് സ്‍റ്റോറേജ്. ഇന്ത്യയിൽ 57000 രൂപ മുതലാണ് വില.
എച്ച്ടിസി ഡിസൈര്‍ 10 പ്രോ ഇന്ത്യൻ വിപണിയിൽ
ന്യൂഡൽഹി: എച്ച്.ടി.സിയുടെ പുതിയ സ്മാർട്ട് ഫോൺ ഡിസയർ പ്രോ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് പുതിയ ഫോണിന്റെ ലോഞ്ച് കമ്പനി നിർവഹിച്ചത്.
കുറഞ്ഞ കാലങ്ങള്‍ കൊണ്ടു തന്നെ വിപണിയില്‍ സ്ഥാനം പിടിച്ച ലീഇക്കോ സൂപ്പര്‍ടിവികള്‍
ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ഈയിടെയാണ് സൂപ്പര്‍3 ടിവി സീരീസുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. ഈ കുറഞ്ഞ കാലങ്ങള്‍ കൊണ്ടു തന്നെ സൂപ്പര്‍ടിവികള്‍ വിപണിയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.
6 ജിബിയുടെ റാം,256 ജിബിയുടെ സ്റ്റോറേജ് കരുത്തിൽ ഷവോമിയുടെ പുതിയ മോഡൽ Mi മിക്സ്
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi മിക്സ് അണിയറയിൽ .ഉടൻ തന്നെ വിപണിയിൽ എത്തിക്കും എന്ന് അറിയിച്ചു .മികച്ച സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത്.
സെല്‍ഫി ഡ്രോണുമായി എയര്‍!!!
സെല്‍ഫി എടുക്കുമ്പോള്‍ ഒരു ടോപ്-ആംഗിള്‍ ഷോട്ട് കിട്ടാന്‍ വേണ്ടി നമ്മളൊക്കെ പെടുന്ന പാട് ചില്ലറയൊന്നുമല്ല. സെല്‍ഫി സ്റ്റിക്കുകളുടെ വരവോടെ അത് കുറച്ചൊക്കെ പരിഹരിക്കപ്പെട്ടിരുന്നു. പക്ഷേ, ഒരു സംഘം ആളുകളുടെ സെല്‍ഫി ആണ് എടുക്കേണ്ടത് എങ്കില്‍ സെല്‍ഫി സ്റ്റിക്കുകളും പലപ്പോഴും അപര്യാപ്തമാകുന്ന അവസ്ഥയായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരവുമായി എയര്‍സെല്‍ഫി എന്ന പേരില്‍ പോക്കറ്റ്-സൈസ്ഡ് പറക്കുംക്യാമറ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. നമ്മുടെ കയ്യിലുള്ള സ്മാര്‍ട്ട്‌ഫോണുമായി ഇന്‍റഗ്രേറ്റ് ചെയ്യാവുന്ന രീതിയിലാണ് എയര്‍സെല്‍ഫി വരുന്നത്. എയര്‍സെല്‍ഫിയിലെ ടര്‍ബോ പ്രൊപ്പല്ലറുകള്‍ ഉപയോഗിച്ച് 20 മീറ്റര്‍ വരെ ഉയരത്തില്‍ നിന്ന്‍ ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ സാധിക്കും. ആന്‍റി-വൈബ്രേഷന്‍ ഷോക്ക്-അബ്സോര്‍ബര്‍ സംവിധാനത്തിന്‍റെ പിന്തുണയുള്ള 5-മെഗാപിക്സല്‍ ക്യാമറയാണ് എയര്‍സെല്‍ഫിക്കുള്ളത്. വെറും 52-ഗ്രാം മാത്രം ഭാരമുള്ള എയര്‍സെല്‍ഫി ഒരു സ്പെഷ്യല്‍ ഫോണ്‍കവര്‍-കം-ചാര്‍ജറില്‍ കൊണ്ടുപോകാം എന്ന സവിശേഷതയുമുണ്ട്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ് ഫോമുകളില്‍ ഉപയോഗിക്കാവുന്ന ആപ്പ് വഴി എയര്‍സെല്‍ഫിയുടെ വയര്‍ലെസ് കണ്‍ട്രോളിംഗും സാധ്യമാണ്.
പഴയ ചിത്രങ്ങള്‍ പുതുമയുള്ളതാക്കാന്‍ ഇനി ഗൂഗിള്‍ ഫോട്ടോസ്‌കാന്‍
പഴയ ചിത്രങ്ങള്‍ കൂടുതല്‍ പുതുമയുള്ളതാക്കാന്‍ ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ എത്തുന്നു. ഗൂഗിള്‍ പുതുതായി അവതരിപ്പിച്ച ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ആപ്പ് മുഖേന, ഇനി ഏത് സ്ഥിതിയിലുള്ള ഫോട്ടോകളും ക്ലാരിറ്റി വീണ്ടെടുത്ത് ഡിജിറ്റല്‍വത്ക്കരിക്കാന്‍ സാധിക്കുന്നതാണ്.