sports

അട്ടിമറിയോടെ പ്രണോയ്; ശ്രീകാന്ത്, സൈന ക്വാര്‍ട്ടറില്‍

access_timeOctober 20, 2017

ഒഡെന്‍സെ: മൂന്ന് തവണ ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ലീ ചോങ് വെയെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.ശനിയാഴ്ച മുപ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ലീ ചോങ് വെയ്‌ക്കെതിരെ രണ്ടാം റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു പ്രണോയുടെ അട്ടിമറി ജയം. സ്‌കോര്‍: 21-17, 11-21, 21-19. മത്സരം ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ടുനിന്നു. നാല് മാസം മുന്‍പ് ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും പ്രണോയ് ലീ ചോങ് വെയെ വീഴ്ത്തിയിരുന്നു. 2005ലും 2012ലും ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കിരീടം നേടിയ താരമാണ് ലീ ചോങ് വെയ്.ലോക എട്ടാം നമ്പറായ ശ്രീകാന്ത് ദക്ഷിണ കൊറിയയുടെ യ്യോണ്‍ ഹ്യോക്ക് ജിന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-13, 8-21, 21-18.വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ സൈന തായ്‌ലന്‍ഡിന്റെ നിച്ചവോണ്‍ ജിന്‍ഡാപോളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പിച്ചത്. സ്‌കോര്‍: 22-20, 21-13.ശ്രീകാന്ത് രണ്ടാം സീഡും ആതിഥേയ താരവുമായ വിക്ടര്‍ അസെല്‍സനെ നേരിടും.

ഗുവാഹത്തിയില്‍ ഇന്ത്യ ബാറ്റിങ് മറന്നു; ഓസീസിന് എട്ടു വിക്കറ്റ് വിജയം

access_timeOctober 11, 2017

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ടിട്വന്റിയില്‍ ഓസ്‌ട്രേലിയക്ക് വിജയം. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ഓസ്‌ട്രേലിയയുടെ വീര്യത്തിന് മുന്നില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇന്ത്യ മുന്നോട്ടുവെച്ച 119 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 27 പന്ത് ബാക്കി നില്‍ക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും നേരത്തെ പുറത്തായ ശേഷം ഹെന്റിക്വസും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. ഹെന്റിക്വസ് 46 പന്തില്‍ 62 റണ്‍സടിച്ചപ്പോള്‍ ഹെഡ് 34 പന്തില്‍ 48 റണ്‍സാണ് അടിച്ചുകൂട്ടിയത്.അതേസമയം ഓസീസ് ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഇന്ത്യന്‍ ബാറ്റിങ് നിര തകരുകയായിരുന്നു. ഇന്ത്യയുടെ ആറു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ജെയ്‌സണ്‍ ബെഹ്‌റണ്ടോഫാണ് ഇന്ത്യയുടെ നടുവൊടിച്ചത്. 27 റണ്‍സെടുത്ത കേദര്‍ ജാദവാണ് ടോപ്പ് സ്‌കോറര്‍.ഇതോടെ മൂന്നു ടിട്വന്റി അടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ആദ്യ ടിട്വന്റിയില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഇനി നിര്‍ണായകമായ മൂന്നാം ടിട്വന്റി വെള്ളിയാഴ്ച്ച ഹൈദരാബാദില്‍ നടക്കും.

സോറി, പിഴച്ചുപോയ്.. ധോണിയിന്‍മേലുള്ള വിശ്വസം കോഹ്‌ലിക്ക് നഷ്ടമായത് ഇങ്ങനെ

access_timeOctober 3, 2017

നാഗ്പൂര്‍: ഏത് പോലീസുകാരനും ഒരു അബദ്ധം സംഭവിക്കാം. എന്നത് ഇപ്പോള്‍ ഏറ്റവുംയോജിക്കുന്നത് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിനാണ്. കോഹ്‌ലിയുടെ വിശ്വാസത്തിന്റെ ആള്‍രൂപം നാഗ്പൂര്‍ ഏകദിനത്തില്‍ തകര്‍ന്നു. ലോകക്രിക്കറ്റിലെ തന്ത്രശാലിയായ താരമെന്ന വിശേഷണം ചൂടുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കാണ് ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂര്‍ ഏകദിനത്തില്‍ പിഴച്ചത്. ധോണിയുടെ തീരുമാനങ്ങളും, അനുമാനങ്ങളും തെറ്റാറില്ല, ഇതുവരെ തെറ്റിയിട്ടുമില്ലായിരുന്നു നാഗ്പൂര്‍ ഏകദിനം വരെ. തീരുമാനം പുനപരിശോധിക്കുന്ന ഡിആര്‍എസ് സിസ്റ്റത്തില്‍ ധോണിക്കു തെറ്റുപറ്റാറില്ല. മത്സരത്തിന്റെ 37-ാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപ് യാദവിന്റെ പന്തില്‍ ട്രാവിസ് ഹെഡ് അടിച്ച ഷോട്ട് നേരെ ചെന്നത് ധോണിയുടെ അടുത്തേക്കാണ്. പന്ത് ധോണി പിടിക്കുകയും ചെയ്തു. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. പിന്നാലെ കോഹ്‌ലിയോട് റിവ്യൂവിന് കൊടുക്കാന്‍ ധോണി ആവശ്യപ്പെടുത്തുകയായിരുന്നു. പക്ഷെ ധോണിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പന്ത് ബാറ്റിലുസരാതെയാണ് ധോണിയുടെ കൈയിലെത്തിയതെന്ന് റീപ്ലേയില്‍ വ്യക്തമായതോടെ ആ വിശ്വാസത്തിന്റെ ആള്‍രൂപത്തിന് പിഴച്ചു.

ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം

access_timeJanuary 16, 2017

പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്​ മൂന്ന്​ വിക്കറ്റ്​ ജയം.

ദേശീയ സ്‌കൂള്‍ മീറ്റില്‍ 11 സ്വർണവുമായി കേരളത്തിന് കിരീടം

access_timeJanuary 8, 2017

ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ ഇരുപതാം കിരീടം.

കൊല്‍ക്കത്തയ്‌ക്കു രണ്ടാം കിരീടം

access_timeDecember 19, 2016

ആവേശത്തിന്റെ മഞ്ഞക്കടലിരമ്പിയ കൊച്ചിയിലെ നിറഗാലറിയെ കണ്ണീരണിയിച്ച്‌ ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ (ഐ.എസ്‌.എല്‍) ഫുട്‌ബോള്‍ മൂന്നാം സീസണില്‍ കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്ക്‌.

സച്ചിനെ തട്ടികൊണ്ട് പോകണമെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍; പ്രസ്താവനയ്ക്ക് പിന്നിലെ കാരണമറിഞ്ഞാല്‍ ചിരിയടക്കാന്‍ കഴിയില്ല .

access_timeDecember 3, 2016

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ എത്തിയപ്പോള്‍ മുഖ്യ ചര്‍ച്ചാവിഷയം ബ്രെക്‌സിറ്റാകുന്നത് സ്വാഭാവികം മാത്രം.

ബ്രസീൽ ക്ലബ് ഫുട്ബോൾ ടീമിന്റെ വിമാനം തകർന്ന് 76 മരണം

access_timeNovember 30, 2016

ബോഗട്ട (കൊളംബിയ): ബ്രസീൽ ക്ലബ് ഫുട്ബോൾ ടീം അംഗങ്ങളുമായി സഞ്ചരിച്ച ചാർട്ടേഡ് വിമാനം കൊളംബിയൻ മലനിരകളിൽ തകർന്നുവീണ് 76 പേർ കൊല്ലപ്പെട്ടു.

ഹോങ്കോങ്ങ് ഓപ്പണ്‍: സിന്ധു-സൈന സെമി എന്ന സ്വപ്നം വിഫലമായി

access_timeNovember 25, 2016

ഹോങ്കോങ്ങ് ഓപ്പണില്‍ സിംഗപ്പൂരിന്‍റെ ഷ്യാവു ലിയാങ്ങിനെതിരെ പരാജയത്തിന്‍റെ വക്കില്‍ നിന്നും ഉജ്ജ്വലതിരിച്ചുവരവ് നടത്തി പരാജയപ്പെടുത്തിയ പി.വി. സിന്ധു സെമിഫൈനലില്‍ പ്രവേശിച്ചു. 21-17, 21-23, 21-18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ വിജയം. പക്ഷേ സെമിയില്‍ സിന്ധു-സൈന പോരാട്ടം സ്വപ്നം കണ്ട ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഹോങ്കോങ്ങിന്‍റെ ലോക്കല്‍ ഹീറോയായ ച്യൂങ്ങ് നാന്‍ യിയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറികടന്നിരുന്നെങ്കില്‍ സൈനയ്ക്ക് സെമിയില്‍ നേരിടേണ്ടിയിരുന്നത് സിന്ധുവിനെയായിരുന്നു. പക്ഷേ, പരിക്കില്‍ നിന്നും മുക്തയായി കളത്തില്‍ തിരിച്ചെത്തിയ സൈന തന്‍റെ പോരാട്ടവീര്യം മുഴുവന്‍ പുറത്തെടുത്തിട്ടും പഴയ "കില്ലിംഗ് ഫോമിലേക്ക്" എത്താനായില്ല. 8-21, 21-18, 19-21 എന്ന സ്കോറിന് സൈന ഹോങ്കോങ്ങ് താരത്തിനു മുന്നില്‍ കീഴടങ്ങി. സിന്ധുവിനെയാണ് ച്യൂങ്ങിന് സെമിയില്‍ നേരിടേണ്ടത്. ഇതിനിടെ സിന്ധു മറ്റൊരു നേട്ടം കൂടി കൈവരിച്ചു. ഇതാദ്യമായി ലോകറാങ്കിംഗില്‍ സിന്ധു സൈനയെ മറികടന്നു. ബാഡ്മിന്‍റണ്‍ ലോക ഫെഡറേഷന്‍റെ പുതിയ റാങ്കിംഗ് അനുസരിച്ച് സിന്ധു 9-ആം സ്ഥാനത്തും സൈന 11-ആം സ്ഥാനത്തും ആണ്. കഴിഞ്ഞയാഴ്ച ചൈന ഓപ്പണ്‍ സൂപ്പര്‍ സീരിസ് കിരീടം നേടിയതാണ് സിന്ധുവിന് തുണയായത്. ചൈനാ ഓപ്പണില്‍ സൈന ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.

സ്റ്റീവന്‍ ജറാര്‍ഡ് ഫുട്‌ബോളില്‍നിന്നും വിരമിച്ചു

access_timeNovember 25, 2016

ലണ്ടന്‍: ഇംഗ്ലീഷ് താരം സ്റ്റീവന്‍ ജറാര്‍ഡ് പ്രഫഷണല്‍ ഫുട്‌ബോളില്‍നിന്നും വിരമിച്ചു. ഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും നായകനായിരുന്ന ജറാര്‍ഡ് 2015 ലാണ് അമേരിക്കന്‍ ക്ലബ്ബ് ലാ ഗാലക്‌സിയിലേക്കു മാറിയത്.