lifestyle

കോട്ടയം ഫുഡ് ഫെസ്റ്റിവലിന് ഒരുങ്ങിക്കഴിഞ്ഞു

access_timeJanuary 23, 2018

'പാല്‍ക്കാരന്‍ ചിക്ക'നെ കൂടാതെ കോഴിക്കറിയിലെ വൈവിധ്യങ്ങളായി പൊട്ടിത്തെറിച്ചതും പിടുത്തംവിട്ടതും ചീറിപ്പാഞ്ഞതും ചുരുട്ടിക്കൂട്ടിയതും മരംചുറ്റിയും മിഠായിയുമൊക്കെ നിരത്തിയാണ് ഇത്തവണ ഭക്ഷ്യമേള തുടങ്ങുന്നത്. പേരില്‍ കൗതുകവും ആകാംഷയും നിറച്ച് റൗണ്ട് ടേബിള്‍ 121 ഭക്ഷ്യമേളയില്‍ ജെല്ലിക്കെട്ട് കാളയുടെ വാരിയെല്ല് കറിവെച്ചത്, കൂണ്‍ പായസം, ഊത്തപ്പം, അച്ചാര്‍, ജപ്പാനീസ് സൂഷി... എന്നിങ്ങനെ വിഭവങ്ങളേറെയുണ്ട്. നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ഹൈദ്രബാദ്, ചൈനീസ് തുടങ്ങി ഒട്ടേറെ ഇനങ്ങളുമുണ്ട്. ബുധനാഴ്ച മുതല്‍ നാഗമ്പടം മുനിസിപ്പല്‍ മൈതാനത്താണ് ഭക്ഷ്യമേള തുടങ്ങുന്നത്. 28-ന് സമാപിക്കും. 30 പഗോഡകള്‍ക്കൊപ്പം വസ്ത്രങ്ങളുള്‍പ്പടെയുള്ളവയുടെ 44 പ്രദര്‍ശന, വില്‍പ്പന സ്റ്റാളുകളും ഒരുക്കും. പൊടിശല്യത്തെ പ്രതിരോധിക്കാന്‍ 55,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള തട്ടിന് മുകളിലാണ് സ്റ്റാളുകള്‍ ഒരുക്കുന്നത്. അംഗപരിമിതര്‍ക്ക് മേള സന്ദര്‍ശിക്കാനുള്ള സൗകര്യവുമുണ്ട്. 28-ാം തീയതി വരെ വൈകീട്ട് നാലുമുതല്‍ 10.30 വരെയാണ് ഭക്ഷ്യമേള.

സ്കൂൾ ചുവരുകളിൽ അധ്യാപികയുടെ നിറങ്ങളുടെ ഭംഗി

access_timeJanuary 22, 2018

സ്‌കൂളിലെ ചുമരുകളില്‍ ചിത്രങ്ങള്‍ ഒരുക്കി ചിത്രകലാ അധ്യാപിക. കോക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക അയിലക്കാട് സ്വദേശി ബീനയാണ് സ്‌കൂളിനെ നിറപ്പകിട്ടുള്ളതാക്കുന്നത്.ആദ്യഘട്ടത്തില്‍ എല്‍.പി. വിഭാഗത്തിന്റെ ചുമരുകള്‍ ചുമര്‍ചിത്രങ്ങളാല്‍ ആകര്‍ഷകമാക്കുന്ന ദൗത്യത്തിലാണ് ഇവര്‍. സ്‌പെഷ്യലിസ്റ്റ് അധ്യാപകനിയമനം നേടിയെത്തിയതാണ്. സ്‌കൂളിലെ മുഴുവന്‍ ചുമരുകളും ക്ലാസ്മുറികളും പി.ടി.എയുടെ സഹായത്താല്‍ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കാനാണ് തീരുമാനമെന്ന് ബീന പറഞ്ഞു. പി.ടി.എ. യോഗം ചേര്‍ന്ന് അധ്യാപികയെ അഭിനന്ദിച്ചു. പി.ടി.എ. പ്രസിഡന്റ് മുജീബ് കോക്കൂര്‍ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ജയശ്രീ, പ്രിന്‍സിപ്പല്‍ വി. കോയട്ടി, സി.കെ. സൂര്യന്‍, അനിത, വി.വി. നൗഫല്‍, കെ.വി. ഹംസ, അബ്ദു കിഴിക്കര, ഇ. നൂറുദ്ധീന്‍, ഒ.വി. അഷ്‌റഫ്, സി.പി. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആയുസ്സു കൂട്ടൂ ബുദ്ധീമതികളായ സ്ത്രീകളെ ജീവിതസഖി ആക്കി

access_timeJanuary 3, 2017

പുതിയ പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത് പുരുഷന്മാരുടെ ആയുസ്സ് വര്‍ദ്ധിക്കാന്‍ ബുദ്ധയുള്ള സ്ത്രീകളെ വിവാഹം കഴിക്കണമെന്നാണ്

ബാങ്ക് ലോൺ ഉള്ളവർക്ക് സന്തോഷത്തിന്റെ നാളുകൾ വരുന്നു

access_timeDecember 30, 2016

ബാങ്കിൽ ലോണുള്ളവർക്ക് സന്തോഷത്തിന്റെ നാളുകൾ വരുന്നെന്നു സൂചന. ലോണുകളുടെ പലിശ വൈകാതെ കുറയും.

പുകവലിക്കുന്ന എല്ലാവര്‍ക്കും ക്യാന്‍സര്‍ വരാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയുമോ?

access_timeDecember 9, 2016

പുകവലി ക്യാന്‍സറിന് കാരണമാകുന്നു എന്ന് പറയുമ്പോള്‍ പലരും മനസില്‍ വിചാരിക്കുന്നതും പലപ്പോഴും തുറന്ന് പ്രകടിപ്പിക്കാറുള്ളതുമായ ന്യായവാദമാണ് പുകവലിക്കുന്ന നിരവധി പേരെ തങ്ങള്‍ക്ക് അറിയാമെന്നും അവര്‍ക്കൊന്നും ക്യാന്‍സര്‍ വന്നിട്ടില്ലല്ലോ എന്നും. ഇതില്‍ ഒരു സത്യമുണ്ട്. കാരണം പുകവലി ശീലമുള്ള ചില ആളുകളെ ക്യാന്‍സര്‍ ബാധിക്കാറില്ല.

കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍

access_timeDecember 9, 2016

ലോകത്ത് ഏറ്റവും കൂടുതല്‍ ആളെക്കൊല്ലുന്ന രോഗമായിരിക്കുകയാണ് കാന്‍സര്‍. കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍ മരണം സുനിശ്ചിതം. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുന്ന ഈ രോഗത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി ഗവേഷകര്‍ രാവും പകലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

സ്വന്തം വിവാഹം സൗദിയിലിരുന്ന് തല്‍സമയം കണ്ട് മലയാളി യുവാവ്!

access_timeDecember 2, 2016

നാട്ടില്‍ തന്റെ പ്രിയതമയ്‌ക്ക് സഹോദരി, മിന്നുകെട്ടുന്നത്, ഓണ്‍ലൈനില്‍ തല്‍സമയം കാണാന്‍ മാത്രമെ ഹാരിസിന് സാധിച്ചുള്ളു.

play_arrow

വൈറലായി ഐഐടി പെൺകുട്ടിയുടെ ഡാൻസ്!

access_timeDecember 2, 2016

പല ഡാൻസുകളും കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്രയും എനർജിയുള്ള ഒരു ഡാൻസ് നിങ്ങൾ ഈ അടുത്ത് കണ്ടിട്ടുണ്ടാകില്ല. ഐഐടി വിദ്യാർഥിനിയുടെ ഡാൻസ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ഇതിനോടകം 32 ലക്ഷത്തിലധികം പേര് കണ്ടു കഴിഞ്ഞു.

കേരളത്തില്‍ പലയിടങ്ങളിലും കടുത്ത തണുപ്പും മൂടല്‍മഞ്ഞും

access_timeDecember 2, 2016

നാഡ ചുഴലിക്കാറ്റിനു പിന്നാലെ കേരളത്തില്‍ പലയിടങ്ങളിലും കടുത്ത തണുപ്പും മൂടല്‍മഞ്ഞും.