cinema
തൃക്കോവിൽ മഹാദേവ ക്ഷേത്രം
പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....
ഇറങ്ങുംമുമ്പേ ട്രെൻഡിങ്ങാണ് താക്കോൽക്കാരന്റെ പ്രോഡക്ട്
തിയ്യറ്ററുകളില്‍ ചിരിപ്പൂരം സൃഷ്ടിച്ച രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ ടീമിന്റെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. അനൗൺസ് ചെയ്ത അന്ന് മുതല്‍ക്കേ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററും ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍. പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി എന്ന ഐഡിയയുമായാണ് കഴിഞ്ഞ തവണ വന്നതെങ്കില്‍ രണ്ടാം ഭാഗത്തിൽ ടെട്രാ പായ്ക്കിലുള്ള പുണ്യാളന്‍ വെള്ളവുമായാണ് ജോയ് താക്കോല്‍ക്കാരന്‍ എത്തുന്നത്. വ്യത്യസ്തവും കൗതുകകരവുമായ പ്രൊമോഷന്‍ പരിപാടികളാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. പുണ്യാളന്റെ വരവറിയിച്ചു കൊണ്ട് ദിവസങ്ങള്‍ക്ക് മുന്നേ കുഞ്ഞാനകള്‍ തിയ്യറ്ററുകളില്‍ ഇടം പിടിച്ചത് വാര്‍ത്തയായിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിലെ താരങ്ങളായ നൈല ഉഷ, അജു വര്‍ഗീസ്, ശ്രീജിത്ത് രവി, ഇന്നസെന്റ്, രചന നാരായണന്‍കുട്ടി, സുനില്‍ സുഗദ എന്നിവര്‍ക്ക് പുറമെ വേറെയും പ്രമുഖ താരങ്ങളെ ഉള്‍കൊള്ളിച്ച് കൊണ്ടാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എത്തുന്നത്. ജയസൂര്യയുടെയും രഞ്ജിത്ത് ശങ്കറിന്റെയും നിര്‍മാണ കമ്പനിയായ പുണ്യാളന്‍ സിനിമാസ് ആദ്യമായി വിതരണത്തിനെടുക്കുന്ന സിനിമ കൂടിയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് . ചിത്രം നവംബവര്‍ 17 നു തിയ്യറ്ററുകളിലെത്തും.
ഒടിയന് ശേഷം മോഹൻലാൽ എത്തുന്നത് അജോയ് വര്‍മ്മക്കൊപ്പം
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹൻലാലിന്റെ ഒടിയൻ്റെ ചിത്രീകരണം തുടരുകയാണ്. ഒടിയന് ശേഷം അജോയ് വര്‍മ്മ ഒരുക്കുന്ന പേരിട്ടിട്ടില്ലാത്ത സിനിമയിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. സാജു തോമസാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. മൂൺ ഷൂട്ട് എൻ്റര്‍ടെയിൻമെൻ്റിൻ്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്.
ടേക്ക് ഓഫി'ന്‍റെ കിടിലന്‍ ട്രെയിലര്‍
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം 'ടേക്ക് ഓഫി'ന്‍റെ കിടിലൻ ട്രെയിലർ പുറത്തിറങ്ങി. മലയാളി നഴ്സുമാരുടെ ജീവിതകഥ പറയുന്ന ചിത്രം ഫിലിം എഡിറ്ററായിരുന്ന മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.
മൂത്തോൻ; നിവിൻ പോളിയുടെ ഗീതു മോഹൻദാസ് ചിത്രം
സിനിമാ പ്രേമികളെ അമ്പരപ്പിക്കുന്നതായിരുന്നു ഗീതു മോഹൻദാസിന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം. വമ്പൻ താര നിരയും അണിയറപ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ.
ദക്ഷിണാമൂര്‍ത്തി നാദപുരസ്കാരം ലതാ മങ്കേഷ്കറിന്
തൃശൂര്‍: പെരിങ്ങോട്ടുകര ദേവസ്ഥാനം നല്‍കുന്ന ദക്ഷിണാമൂര്‍ത്തി നാദപുരസ്കാരം ഇത്തവണ ഗായിക ലതാ മങ്കേഷ്കറിന് നല്‍കും.
600 കോടി രൂപ മുതല്‍മുടക്കില്‍ എം. ടിയുടെ 'രണ്ടാമൂഴം' അടുത്തവര്‍ഷം: മോഹന്‍ലാല്‍
കൊച്ചി• എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന 'രണ്ടാമൂഴം' ഉടന്‍ യാഥാര്‍ഥ്യമാകും.
സിനിമകൾ റിലീസ് ചെയ്യാൻ തീരുമാനം
കേരളത്തിലെ എ ക്ലാസ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തിയറ്ററുകൾ ഒഴിവാക്കി മറ്റു തിയറ്ററുകളിൽ സിനിമകൾ റിലീസ് ചെയ്യാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചു.
വേർപിരിഞ്ഞിട്ടും പുതുവർഷത്തെ വരവേൽക്കാൻ ഋത്വിക്കും സൂസൈനും...
ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹവും വിവാഹമോചനവും ആയിരുന്നു ബോളിവുഡ് സൂപ്പർ സ്റ്റാർ റോഷന്റേയും ഭാര്യ സൂസൈൻറെയും....ഏറെ നാളത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും പിരിഞ്ഞു എങ്കിലും പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും കൂടി നല്ല സുഹൃത്തുക്കളായാണ് തങ്ങൾ തുടരുന്നത് എന്ന് ഇരുവരും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു....2017 ലെ പുതുവത്സരം ആഘോഷിക്കാൻ മക്കൾക്കായി ഇവർ ദുബായിൽ ഒത്തുചേർന്നു....ദുബായിയിലെ കടൽത്തീരത്ത് ഇരുവരും കുടുംബസമേതം ഇരിക്കുന്ന ചിത്രം സൂസൈൻ തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തങ്ങളുടെ സാമീപ്യം കുട്ടികൾ ആഗ്രഹിക്കുന്ന സമയങ്ങളിൽ തങ്ങൾ അത് നൽകും എന്ന് ഇരുവരും അറിയിച്ചു....
പുതുവർഷാരംഭത്തിലും സിനിമാസമരം തുടരുന്നു : ഭൂരിഭാഗം തിയറ്ററുകളും അടഞ്ഞുകിടക്കുന്നു...
പ്രദർശിപ്പിച്ചുകൊണ്ടിരുന്ന മലയാള ചിത്രങ്ങൾ കൂടി സമരത്തിന്റെ ഭാഗമായി പിൻവലിച്ചതോടെ പുതുവർഷത്തിൽ മിക്ക തിയറ്ററുകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഭേദപ്പെട്ട തിരക്കുമുണ്ട്. ...ഏഴുതിയറ്ററുകളാണ് കോട്ടയം ടൗണിൽ പ്രവർത്തിക്കുന്നത്. ഒരു തിയറ്ററിലും മലയാളം സിനിമയില്ല. ...പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക റോഷനുമെവല്ലാം ജനസാഗരം തീർത്ത ആനന്ദ്, അഭിലാഷ് , ആഷ തിയറ്റുകൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. ...ജില്ലയിലെ മറ്റിടങ്ങളിലും സാഹചര്യം സമാനമാണ്. ചുരുക്കത്തിൽ , നോട്ടു പ്രതിസന്ധിയുണ്ടാക്കിയ ആഘാതം ക്രിസ്മസ് ന്യൂ ഇയർ സമയത്ത് മറികടക്കാനാകും എന്ന പ്രതീക്ഷയും സമരം തുടർന്നതോടെ പാളി....