jobs
ഉയർന്ന ശമ്പളത്തിൽ ഖത്തർ എയർവെയ്‌സിൽ ജോലി നേടാം..
യോഗ്യത അനുസരിച്ചു വിവിധ തസ്തികകളിലായി അപേക്ഷിക്കാം.നിയമനം അനുസരിച്ചു ശമ്പളം
10/+2 പാസായവരെ കേന്ദ്ര പ്രധിരോധ മന്ത്രാലയം വിളിക്കുന്നു
സ്റ്റെനോ, LDC, പ്യൂൺ, കുക്ക് തുടങ്ങി നിരവധി ഒഴിവുകൾ | 81,100 രൂപ വരെ ശമ്പളം.
കോസ്റ്റ്ഗാര്‍ഡില്‍ ഓഫീസറാകാം
ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ്, എന്‍ജിനീയര്‍, ലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. പ്രതിമാസം 75,000 രൂപയ്ക്കടുത്ത് ശമ്പളസ്കെയില്‍ ഉള്ള തസ്തികകളാണിവ. തസ്തികയും യോഗ്യതയും ജനറല്‍ ഡ്യൂട്ടി (പുരുഷന്മാര്‍): ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ടെക്നിക്കല്‍ ബ്രാഞ്ച് (പുരുഷന്മാര്‍) (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍): ഫിസിക്സ്, മാത്ത്സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് ബിരുദം/ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ. ലോ (പുരുഷന്): 60 ശതമാനം മാര്‍ക്കോടെ നിയമബിരുദം. പൈലറ്റ് (പുരുഷന്‍, സ്ത്രീ): 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു. ഡിജിസിഎ പൈലറ്റ് ലൈസന്‍സ് വെബ്സൈറ്റ്: www.joinindiancoastguard.gov.in
കേരള വനംവകുപ്പില്‍ ഏഴാം ക്ലാസ്സ് പാസായവര്‍ക്ക് വാച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
ഏഴാം ക്ലാസ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള വനംവകുപ്പിന്‍റെ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വേ ലസ്കര്‍/ടിബി വാച്ചര്‍/ബംഗ്ലാവ് വാച്ചര്‍/ഡിപ്പോ ആന്‍ഡ് വാച്ച് സ്റ്റേഷന്‍ വാച്ചര്‍/പ്ലാന്‍റേഷന്‍ വാച്ചര്‍/മേസ്തിരി/ടിമ്പര്‍ സൂപ്പര്‍വൈസര്‍/ടോപ്പ് വാര്‍ഡന്‍/താണ വാച്ചര്‍/ഡിസ്പെന്‍സറി അറ്റന്‍ഡന്‍റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്കും, വികലാംഗരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയില്ല. "വണ്‍ ടൈം രജിസ്ട്രേഷന്‍" വഴി പി.എസ്.സി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. 16,500-രൂപ മുതല്‍ 35,700-രൂപ വരെയാണ് ശമ്പളസ്കെയില്‍. വിവിധജില്ലകളിലെ ഒഴിവുകളുടെ എണ്ണം താഴെകൊടുത്തിരിക്കുന്ന പട്ടികയില്‍ പറയുന്ന വിധമാണ്. 18-36 വരെയാണ് പ്രായപരിധി. 02-01-1980 നും 01-01-1998 നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അവസരമുണ്ടാകൂ. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റ് പിന്നോക്ക ജാതികളില്‍ നിന്നുള്ളവര്‍ക്കും സാധാരണയുള്ള പ്രായപരിധി ഇളവ് ലഭ്യമാണ്. യോഗ്യതകള്‍: 1. 7-ആം ക്ലാസ്സ് പാസായിരിക്കണം. ഡിഗ്രി ഉണ്ടാവാന്‍ പാടില്ല. 2. ഉയരം: കുറഞ്ഞത് 163-സെ.മീ. 3. നെഞ്ചളവ് (സാധാരണ ഗതിയില്‍): കുറഞ്ഞത് 79-സെ.മീ. 4. നെഞ്ചളവ് (വികസിപ്പിക്കുമ്പോള്‍): 5-സെ.മീ വികാസം ഡിസംബര്‍ 14-ആണ് അപേക്ഷിക്കാനുള്ള അവസാനതീയതി. വിശദവിവരങ്ങള്‍ക്ക് ഈ ലിങ്ക്ഫോളോ ചെയ്യുക.
21 മുതല്‍ കൊച്ചിയില്‍ വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി
കൊച്ചി : ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്മെന്റ് റാലി 21 മുതല്‍ 25 വരെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് റിക്രൂട്ട്മെന്റ് ചുമതലവഹിക്കുന്ന കമാന്‍ഡര്‍ ബിനു വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ളസ്ടുവിന് 50 ശതമാനം മാര്‍ക്കും ഇംഗ്ളീഷിന് 50 ശതമാനം മാര്‍ക്കും വാങ്ങി വിജയിച്ചവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. അപേക്ഷകര്‍ 1997 ജനുവരി എട്ടിനും 2000 ജൂണ്‍ 28നും ഇടയില്‍ ജനിച്ചവരാകണം. റിക്രൂട്ട്മെന്റിന്റെ ശാരീരികക്ഷമതാ പരിശോധനകളാണ് കലൂരില്‍ നടക്കുന്നത്. 21ന് നടക്കുന്ന റാലിയില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 23ന് തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. ഗ്രൂപ്പ് വൈ വിഭാഗത്തിലെ 'ഗരുഡ്' ട്രേഡിലേക്ക് ആദ്യമായാണ് കേരളത്തില്‍ റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്. ശാരീരികക്ഷമതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് കാക്കനാട് എയര്‍മെന്‍ സെലക്ഷന്‍ ഓഫീസില്‍ എഴുത്തുപരീക്ഷ നടത്തും. വിവരങ്ങള്‍ www.airmen selection.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0484 2427010. റാലിക്കു മുന്നോടിയായി എയര്‍ഫോഴ്സിനെക്കുറിച്ച് കോളേജുകളില്‍ ബോധവല്‍കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എസ്സിഎംഎസില്‍നിന്ന് ആരംഭിക്കുന്ന പരിപാടി 18ന് സെന്റ് ആല്‍ബര്‍ട്സിലും 19ന് കേന്ദ്രീയവിദ്യാലയത്തിലും നടത്തുമെന്നും ബിനു വര്‍ഗീസ് പറഞ്ഞു.