ayurveda
പാര്‍ശ്വഫലങ്ങളില്ലാതെ മുഖത്തെ പാട് മാറ്റാന്‍ ചില നുറുങ്ങുവിദ്യകള്‍
പാര്‍ശ്വഫലങ്ങളില്ലാതെ മുഖത്തെ പാട് മാറ്റാന്‍ ചില നുറുങ്ങുവിദ്യകള്‍. ആരോഗ്യകാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കറുവപ്പട്ടയും തേനും. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് മുന്നില്‍ തന്നെയാണ്. മുഖക്കുരുവുണ്ടാക്കുന്ന ഫംഗസ് പ്രശ്നങ്ങളേയും മറ്റും ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട്. എന്നാല്‍ കറുവപ്പട്ടയോടും തേനിനോടും ഒപ്പം അല്‍പം ജാതിയ്ക്ക കൂടി ചേരുമ്ബോള്‍ ഇതൊരു ഉഗ്രന്‍ ഫേസ്പാക്ക് ആയി മാറുന്നു. അര ടീസ്പൂണ്‍ കറുവപ്പട്ട പൊടിച്ചത്, ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത് ഇവയെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക. കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തിന് തിളക്കവും പാടുകളില്‍ നിന്ന് മോചനവും നല്‍കുന്നു. ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ നീരും അല്‍പം മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകി കളയു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. പാലും തേനും ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലൊരു മുതല്‍ക്കൂട്ടാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ പഴവും ആവക്കാഡോയും വളരെ നല്ലതാണ.് രണ്ടും കൂടി മിക്സ് ചെയ്ത് പേസ്റ്റ് ആക്കി മുഖത്ത് പുരട്ടുക. നല്ലതുപോലെ മുഖം വൃത്തിയാക്കിയതിനു ശേഷം മാത്രമേ മുഖത്ത് ഇവ പുരട്ടാവൂ.
കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ആളെക്കൊല്ലുന്ന രോഗമായിരിക്കുകയാണ് കാന്‍സര്‍. കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍ മരണം സുനിശ്ചിതം. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുന്ന ഈ രോഗത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി ഗവേഷകര്‍ രാവും പകലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നരച്ച മുടി കറുപ്പിക്കാൻ ഹോം മെയ്‍ഡ് ജ്യൂസ്!!
നരച്ച മുടിയ്ക്ക് സ്വാഭാവിക കറുപ്പു നിറം ലഭിക്കാനുള്ള പൊടിക്കൈ അറിയണോ ?? നരച്ച മുടിയ്ക്ക് സ്വാഭാവിക നിറം ലഭിക്കാന്‍ മാത്രമല്ല, കാഴ്ച ശക്തി വര്‍ദ്ധിക്കുന്നതിനും ചര്‍മ്മം സോഫ്റ്റ് ആവുന്നതിനുമെല്ലാം ഈ ജ്യൂസ് ഓരോ സ്പൂൺ വീതം മൂന്നു നേരം കഴിച്ചാല്‍ മതി.വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജ്യൂസാണിത്. ചേരുവകളെല്ലാം വളരെ എളുപ്പത്തില്‍ സംഘടിപ്പിക്കാവുന്നതുമാണ്.