സഞ്ചാരികൾക്ക് കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി റാണീപുരം

person access_timeDecember 01, 2016

കാഴ്ച്ചയുടെ പുത്തനുണർവ് സമ്മാനിക്കാൻ തീർച്ചയായും റാണീപുര തിന്റെ പ്രത്യേകതകൾക്ക് സാധിക്കുമെന്നുറപ്പ്. പശ്ചിമഘട്ട മലനിരകളില് സ്ഥിതി ചെയ്യുന്ന നിരവധി ഹരിതസുന്ദരമായ ഗ്രാമങ്ങള് കേരളത്തിന് സ്വന്തമാണ്. അവയില് ഭൂരിഭാഗം സ്ഥലങ്ങളും വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളാണ്. എന്നാല് അവയില് ഭൂരിഭാഗം സ്ഥലങ്ങളുടേയും മനോഹാരിത സഞ്ചാരികള് അറിഞ്ഞുവരുന്നതേയുള്ളു. അത്തരത്തില് സഞ്ചാരികളുടെ ഇടയില് അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് റാണി പുരം. കാസര്കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന് ആഗ്രഹിക്കുന്നവര്ക്ക് തീര്ച്ചയായും റാണിപുരം ഒരു സ്വര്ഗമായിരിക്കും. നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. റാണിപുരത്തേയ്ക്ക് കാസര്കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര് ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്വീസുകള് ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില് എത്തിയാല് ജീപ്പ് സര്വീസുകളും ലഭ്യമാണ്… മടത്തുമല എന്നായിരുന്നു റാണിപുരം മുന്പ് അറിയപ്പെട്ടിരുന്നത്. 1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല് 1970ല് ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു. മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന് മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില് നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്. പ്രദേശത്ത് ധാരളാമായി കൃസ്ത്യന് കുടിയേറ്റം നടന്നിട്ടുണ്ടെങ്കിലും പരമ്ബരാഗതമായ ഹൈന്ദവ ആചാര അനുഷ്ടാനങ്ങളും ഇവിടെ നടക്കാറുണ്ട്. സമുദ്രനിരപ്പില് നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള് ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച് വേണം ഇവിടെ ട്രെക്കിംഗ് നടത്താന്. ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില് എത്തിയാല് സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

Related videos

play_arrow
ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്

ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്

access_timeOctober 04, 2017

ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽക്കര്‍ ചിത്രം സോലോ നാളെ തിയറ്ററുകളിലെത്തും. വമ്പൻ റിലീസ് ആകും കേരളത്തിൽ സോലോയുടേത്. ആരാധകർ ഇപ്പോൾ തന്നെ

play_arrow
ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി

ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി

access_timeOctober 03, 2017

അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക്

play_arrow
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്

വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്

access_timeMay 31, 2017

വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്'; ആ പിതാവിനെ നെഞ്ചോട് ചേര്‍ത്ത് ആദരം അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി