സുന്ദരമായ ഒരു സ്ഥലമുണ്ട് മലപ്പുറം ജില്ലയിൽ അതാണ് കൊടികുത്തിമല.
ഊട്ടിയോട് ഏറെ സമാനതകൾ ഉള്ളത് കൊണ്ട് മലപ്പുറം ജില്ലയുടെ ഊട്ടിയെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വിസ്മയിപ്പിക്കുന്ന പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് കൊടികുത്തിമല. കോടമഞ്ഞു പുതഞ്ഞ മലമടക്കുകൾക്കുമീതെ കടൽ നിരപ്പിൽ നിന്നും 1800 അടിയോളം ഉയരത്തിൽ ഈ സ്വർഗീയാരാമത്തിലെത്തുന്നവർക്ക് കാഴ്ച്ചയുടെ വസന്തം തീർത്ത് പച്ചപുൽ വിരിച്ച കുന്നിൻ പുറങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവിയും തരുന്ന നയനമനോഹാരിത വാക്കുകൾക്കുമതീതമാണ്. കുന്നിന്നു മീതെ കെട്ടിയ വാച്ച് ടവറിന്നു മുകളിലേറിയാൽ മലപ്പുറം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒട്ടു മിക്ക ഭാഗങ്ങളും കാഴ്ച്ചയിലെത്തും. താഴെ അലസമായൊഴുകുന്ന കുന്തിയും അങ്ങുദൂരെ പ്രകൃതി കെട്ടിയ വെള്ളികൊലുസു പോലെ നിളയുടെ നേർത്ത കാഴ്ചയും താഴ് വാരത്തെ തഴുകിയെത്തുന്ന കുളിർകാറ്റിൽ മെല്ലെ വന്നു പൊതിയുന്ന കോടമഞ്ഞും ഭൂമിയിലെ സ്വർഗീയ തീരം തീർക്കും പ്രകൃതി സഞ്ചാരികൾക്കിവിടെ. കൊടികുത്തിമലക്ക് കിഴക്ക് ഭാഗം കൊഡൈകനാൽ ആത്മഹത്യാ മുനമ്പിനെ വെല്ലുന്ന ആത്മഹത്യ മുനമ്പും, സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം തീർക്കുന്ന കൊടികുത്തിമല. അമ്മിനിക്കാടൻമലനിരകളുടെ ഭാഗമായ കൊടികുത്തിമല പെരിന്തൽമണ്ണ പാലക്കാട് റോഡിൽ അമ്മിനിക്കാട് കുന്നിൻ പുറം സ്റ്റോപ്പിൽ നിന്നും 6 കിലോമിറ്റർ ദൂരയായിട്ടാണുള്ളത്
Related videos

ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്
ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽക്കര്‍ ചിത്രം സോലോ നാളെ തിയറ്ററുകളിലെത്തും. വമ്പൻ റിലീസ് ആകും കേരളത്തിൽ സോലോയുടേത്. ആരാധകർ ഇപ്പോൾ തന്നെ

ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി
അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്'; ആ പിതാവിനെ നെഞ്ചോട് ചേര്‍ത്ത് ആദരം അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി