പൂച്ചക്കുഞ്ഞുങ്ങളെ താലോലിക്കുന്ന ഗ്രേറ്റ് ഡെയ്ന്‍
രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതികായനും, ഗൗരവപ്രകൃതക്കാരനുമായ ഒരു ഗ്രേറ്റ് ഡെയ്ന്‍ വീട്ടില്‍ പുതുതായി കൊണ്ടുവന്ന പൂച്ചക്കുഞ്ഞുങ്ങളെ താലോലിക്കുന്ന രസകരമായ വീഡിയോയാണ് ഇത്. സ്വതവേ ഗൗരവം അല്‍പ്പം കൂടുതലുള്ള ഗ്രേറ്റ് ഡെയ്ന്‍ തന്‍റെ ഗൗരവം ഒട്ടുംതന്നെ ചോരാതെയാണ് പൂച്ചക്കുഞ്ഞുങ്ങളുമായി ഇടപഴകുന്നത്. നാല് പൂച്ചക്കുഞ്ഞുങ്ങള്‍ ഉള്ളതില്‍ ഒരെണ്ണം അല്‍പ്പം ജിജ്ഞാസ കൂടുതലുള്ള കൂട്ടത്തിലാണ്. അവന്‍/അവള്‍ ആണ് ഗ്രേറ്റ് ഡെയ്നിന്‍റെ ഭീമാകാരം കണ്ട് ഭയക്കാതെ അടുത്തു കൂടുന്നതും അവന്‍റെ സ്നേഹം പിടിച്ചു പറ്റുന്നതും. ഗ്രേറ്റ് ഡെയ്നിന്‍റേയും പൂച്ചക്കുഞ്ഞുങ്ങളുടേയും യജമാനര്‍ ആണ് വീഡിയോ ഷൂട്ട് ചെയ്യുന്നതും പുതുതായി വന്ന അതിഥികളെ ഗ്രേറ്റ് ഡെയ്നിന് പരിചയപ്പെടുത്തുന്നതും. വീഡിയോ കാണാം:
Related videos

ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്
ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽക്കര്‍ ചിത്രം സോലോ നാളെ തിയറ്ററുകളിലെത്തും. വമ്പൻ റിലീസ് ആകും കേരളത്തിൽ സോലോയുടേത്. ആരാധകർ ഇപ്പോൾ തന്നെ

ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി
അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്'; ആ പിതാവിനെ നെഞ്ചോട് ചേര്‍ത്ത് ആദരം അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി