ഗൂഗിന്‍റെ പിക്സൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി
പിക്സൽ, പിക്സൽ XL എന്നിങ്ങനെ രണ്ട് സ്മാർട്ട് ഫോൺ പതിപ്പുകളാണ് ഗൂഗിൾ പുറത്തിറക്കിയത്. ഫോണുകൾ ഈ മാസം തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. സാന്‍ഫ്രാന്‍സ് സിസ്കോയിൽ നടന്ന ചടങ്ങിലാണ് പിക്സൽ ഫോണുകൾ, ഗൂഗിൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. 5 ഇഞ്ചിന്‍റെ സ്‍ക്രീനുമായാണ് പിക്സൽ അവതരിക്കുന്നത്. എക്സ് എല്ലിന് 5.5 ഇഞ്ചും. ഇരുഫോണുകളിലും ഗൊറില്ലാ ഗ്ലാസ് ഫോർ ഡിസ്‍പ്ലേ ആണ്. പതിനഞ്ച് മിനിറ്റ് ചാർജ് ചെയ്‍താൽ ഏഴ് മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം. കൂടാതെ ഗൂഗിൾ ഡ്യൂ വീഡിയോ മെസഞ്ചർ, ഹൈ റസല്യൂഷൻ അൺ ലിമിറ്റഡ് വീഡിയോ, ഫോട്ടോ സ്റ്റോറേജ് എന്നിവയും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 7.1 നൗഗാറ്റ് ഓപ്പറേറ്റിംഗ് സിസ്‍റ്റവുമായാണ് ഫോണുകൾ എത്തുന്നത്. 12 മെഗാ പിക്സൽ പിൻക്യാമറ, 8 മെഗാ പിക്സൽ മുന്‍ ക്യാമറ, ഫിംഗർ പ്രിന്‍റ് സെന്‍സറുകൾ എന്നിവയും പിക്സലിന്‍റെ മറ്റ് സവിശേഷതകളാണ്. 4ജിബി റാമും മറ്റൊരു പ്രധാന ഫീച്ചർ ആണ്. പിക്സലിൽ 32 ജിബിയും എക്സ് എല്ലിൽ 128 ജിബിയുമാണ് സ്‍റ്റോറേജ്. ഇന്ത്യയിൽ 57000 രൂപ മുതലാണ് വില.
Related videos

ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്
ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽക്കര്‍ ചിത്രം സോലോ നാളെ തിയറ്ററുകളിലെത്തും. വമ്പൻ റിലീസ് ആകും കേരളത്തിൽ സോലോയുടേത്. ആരാധകർ ഇപ്പോൾ തന്നെ

ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി
അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്'; ആ പിതാവിനെ നെഞ്ചോട് ചേര്‍ത്ത് ആദരം അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി