വിമാനതാവള ജീവനക്കാരായി റോബോട്ടുകള്‍
വിമാനതാവള ജീവനക്കാരായി റോബോട്ടുകള്‍ എത്തുന്നു. ചൈനീസ് വിമാനതാവളങ്ങളിലെ സുരക്ഷ വിഭാഗത്തിലാണ് റോബോട്ടുകള്‍ സ്ഥാനം പിടിക്കുന്നത്.
മുഖം തിരിച്ചറിയുന്ന സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത റോബോട്ടുകള്‍ പഴുതുകള്‍ ഇല്ലാതെ കുറ്റവാളികളെ പിടികൂടും എന്നാണ് ചൈനീസ് അധികൃതര്‍ കരുതുന്നത്.ക്വിഹന്‍ സാന്‍ ബോട്ട് എന്നാണ് ഈ റോബോട്ടുകള്‍ അറിയപ്പെടുന്നത്. ചൈനയിലെ കുപ്രസിദ്ധരായ എല്ലാ കുറ്റവാളികളുടെയും അടിസ്ഥാന വിവരങ്ങള്‍ ഈ സോഫ്റ്റ് വെയറിലേക്ക് മാറ്റിയിട്ടുണ്ട്. പിന്നീട് ഈ റോബോട്ടുകളെ വിമാനതാവളത്തില്‍ വിന്യസിയ്ക്കും.
സാങ്കേതികതയുടെ കേന്ദ്രമായ ചൈനയിലെ കുറ്റവാളികള്‍ പോലീസിന്‍റെ എല്ലാ സുരക്ഷാ സന്നാഹങ്ങളും ഭേദിയ്ക്കാന്‍ സമര്‍ത്ഥരാണ്. അത്തരക്കാരെ പിടികൂടാന്‍ ഈ യന്ത്ര പ്പോലീസുകളെ ഉപയോഗിയ്ക്കാം എന്നതാണു ഗവേഷകരുടെ നിഗമനം.ഈ യന്ത്ര മനുഷ്യരെ ഉപഭോക്തസേവനങ്ങളിലും നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ട്. 28 ഭാഷകള്‍ സംസാരിക്കുന്ന ഇവയ്ക്ക് യാത്രക്കാരുടെ സംശയങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാനും കഴിയും.
Related News
മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"
ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ
തൃക്കോവിൽ മഹാദേവ ക്ഷേത്രം
പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....
ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018
പഞ്ചാക്ഷരിമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി