കേരളത്തില്‍ പലയിടങ്ങളിലും കടുത്ത തണുപ്പും മൂടല്‍മഞ്ഞും
നാഡ ചുഴലിക്കാറ്റിനു പിന്നാലെ കേരളത്തില്‍ പലയിടങ്ങളിലും കടുത്ത തണുപ്പും മൂടല്‍മഞ്ഞും. കൊച്ചി നഗരത്തിലടക്കം മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രി പെയ്ത മഴയ്ക്കുശേഷം തുടങ്ങിയ തണുപ്പ് രാവിലെയും തുര്‍ന്നു. പുലര്‍ച്ചെ 20 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
മൂന്നാറില്‍ പതിനഞ്ചും വയനാട്ടില്‍ 18 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി മൂന്നാറിലെ താപനില മൈനസ് നാല് ഡിഗ്രിയിലെത്തി. ഈ വര്‍ഷം ഇതാദ്യമായാണ് മൂന്നാറിലെ താപനില ഇത്രയും താഴുന്നത്. കൊച്ചിയില്‍ കഴിഞ്ഞദിവസവും പുലര്‍ച്ചെയും വൈകിട്ടും മൂടല്‍മഞ്ഞുണ്ടായിരുന്നു. അതേസമയം, കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വടക്കന്‍ കാറ്റിന്റെ സാന്നിധ്യമാണ് കേരളത്തില്‍ പതിവില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്.സുദേവന്‍ പറഞ്ഞു. തമിഴ്നാട് തീരത്തെത്തിയ നാഡാ ചുഴലിക്കാറ്റും ഈ ദിവസങ്ങളിലെ തണുപ്പിന് കാരണമാണെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
Related News
മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"
ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ
തൃക്കോവിൽ മഹാദേവ ക്ഷേത്രം
പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....
ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018
പഞ്ചാക്ഷരിമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി