മനം കുളിരുന്ന കാഴ്ച്ചകളുമായി യെർക്കാട്

person access_timeMarch 02, 2017

By: Jidhu Mg Jidhu MG Fotography
"ചില യാത്രകള്‍ തികച്ചും അവിചാരിതം മാത്രമാകും ..ഒട്ടും പ്രതീക്ഷികാതെ ഒരു പ്ലാനും ഇല്ലാതെ പല പല നല്ല യാത്രകളും എനിക്ക് ഉണ്ടായിട്ടുണ്ട് ..അതില്‍ ഒന്നായിരുന്നു തമിഴ്നാട്‌ സേലം യെര്‍കാട് എന്ന സ്ഥലത്തേക് പോയത് "
ഒരു അലസമായ ബുധനഴ്ച(mar9) ഉച്ച തിരിഞ്ഞു ഭക്ഷണം കഴിച്ചു ലാപ്ടോപില്‍ കുത്തി പിടിച്ചു എടിടിങ്ങും പാട്ടുമായ് നേരം തള്ളി നീക്കികൊണ്ടിരികണ നേരം ഒരു 2.15 ആയി കാണും മൊബൈല്‍ റിംഗ് ചെയ്യുന്നതു കേട്ടു എടുത്തു നോക്കിപോ നമ്മടെ kiren ചേട്ടന്‍(എന്റെ ഒരു ചങ്ങാതി ആണ് ട്രിപ്പുകള്‍ ഒക്കെ പോകുമ്പോ എന്നെ വിളിക്കും ) ഞാന്‍ ഫോണ്‍ എടുത്തു ഹലോ പറഞ്ഞു ..അപോ തന്നെ വേറെ ഒന്നും ചോകാതെ ആള് എന്നോട് ചോച്ച്‌ "തമിഴ്നാട്‌ പോവാ ആള്‍ടെ ഫ്രണ്ടിന്റെ കല്യാണം വ്യാഴാഴ്ച ആണ് കല്യാണം ഞായറാഴ്ച്ച reception..ഇടക് 2 ദിവസം ഒഴിവാണ് ആ ദിവസം കൊടൈകനാല്‍ അല്ലെങ്ങി യെര്‍കാട് ട്രിപ്പ് പോകാം
ഫ്രീ ആയിട്റ്റ്, 2 കാര്‍ പോകുന്നുണ്ട് വരുന്നെങ്ങി ഇപോ പറ .. ഞാന്‍ 5മിനിറ്റ് കഴിഞ്ഞ വിളികം എന്ന് പറഞ്ഞു .. എനികെന്തോ അറിയതവര്ടെ കല്യാണത്തിന് പോകുവാന്‍ ഒരു മടി ..പിന്നെ 4 ദിവസം ..ഉമ്മറത്ത്‌ അമ്മ പുളി തൊണ്ട് പോളികനുണ്ടായ് ..ഞാന്‍ അമ്മോട് ചോച്ച്‌ തമിഴ്നാടില്‍ക്ക് ഒരു ട്രിപ്പ്‌ ഇണ്ട് ..അമ്മ അപോ ചോച്ച്‌ എന്നാ തിരിച്ച വരാ?? .. 4 ദിവസം പിടിക്കും .. ആ എന്നാ ശരി ,, പോയിട്ട് വാ..
ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല kiran ചേട്ടനെ വിളിച്ചു എപ്പളാ വരണ്ടേ ?? ആള് ചിരിച്ചോണ്ട് പറഞ്ഞു നീ വരുമെന്ന് എനിക്ക് ഉറപ്പര്നു ,,നീ വേഗം ഇറങ്ങിക്കോ 3 മണിക്ക് ടോള്‍ ന്റെ അവിടെ വാ ..
ഞാന്‍ വേഗം കുളിച്ചു ബാഗ്‌ പായ്ക്ക് ചെയ്തു ..ക്യാമറ ഡ്രസ്സ്‌ എല്ലാം എടുത്ത് വച്ച് എന്റെ കൂടുകരനോട് ഒരു ലിഫ്റ്റ്‌ തരാന്‍ പറഞ്ഞു അവന്‍ ബ്യ്കില്‍ അവിടെ ആകി ..
2 കാര്‍ ആള്‍കാര്‍ ഉണ്ട് ഒരു കാറില്‍ ഫോടോഗ്രഫെര്സ് ആണ് wedding വര്‍ക്കിനു, കിരണ്‍ ചേട്ടന്റെ കൂട്ടുകാര്‍ആണ് ഞങ്ങള്‍ ഇറങ്ങി പാതിരാത്രിക്ക്‌ eroad കല്യാണ വീട്ടില്‍ എത്തി..പുലര്‍ച്ചെ 4 മണിക്ക് തുടങ്ങും അവിടങ്ങളിലെ ചടങ്ങുകള്‍ ..എല്ലാരും ആ നേരത്ത് എണീറ്റ്‌ വര്‍ക്ക്‌ തുടങ്ങി ..ഉച്ചയോടു കൂടി കല്യാണ ചടങ്ങുകള്‍ തീര്‍ന് ..സാമാന്യം നല്ല ചൂടാണ് eroad ,,ട്രിപ്പ്‌ പോകാം എന്നും പറഞ്ഞു കിരണ്‍ ചേട്ടന്‍ വന്നു ഇങ്ങോട്ട പൂവാ..യെര്‍കാട് അല്ലെങ്ങി കൊടൈകനാല്‍ അല്ലെങ്ങി ഊട്ടി..യെര്‍കാട് അതികം ആരും കണ്ടതില്ല എന്നത് കൊണ്ട് യാത്ര ദൂരം കുരവുല്ലതുകൊണ്ടും എല്ലാരും യെര്കടിനു വോട്ട് ചെയ്തു .. eroadനു ഒരു 100 km ഉണ്ടാകും .അങ്ങനെ അങ്ങോട്ടേക് യാത്ര തിരിച്ചു ..റൂം ഓണ്‍ലൈന്‍ ബുക്ക്‌ ചെയ്തു 750 രൂപ ഡബിള്‍ ബെട്രൂമിന് അങ്ങനെ 3 റൂം ,,ബുക്ക്‌ ചെയ്തു ..


പോകുന്ന വഴി സേലം city ന്നു ഒരു 30 km കാണും .
താഴെ ഒകെ വെറും വരണ്ട കുന്നിന്ചെരുവകള്‍ ആണ് 20 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട് ..ഞാന്‍ കരുതിയത്‌ മേലെയും എങ്ങനെ ഒകെ തന്നെ വരണ്ടിരികും എന്നാണ്
പക്ഷെ കേറി ചെല്ലും തോറും പച്ചപ്പായ് തുടങ്ങി ..
മേലെ ഇതിപ്പോ തണുപ്പും വന്നു തുടങ്ങി കാറിന്റെ ac ഓഫ്‌ ചെയ്തു വിന്‍ഡോസ്‌ എല്ലാം ഓപ്പണ്‍ ചെയ്ത് ഇട്ടു നല്ല തണുപ്പുള്ള കാറ്റ്..ഞാന്‍ ഈ സ്ഥലത്തെ കുറിച്ച് 1 വട്ടം ആണ് കേട്ടിരിക്കുന്നെ ..പക്ഷെ അതികം അറിവോനും ഇല്ല മേലെ ഒരു ലേക്ക് ഉണ്ടെന്നു പിള്ളേര്‍ പറഞ്ഞ ഒരു ഓര്മ ,അത്രേ ഉള്ളു മേലെ ഇതിപ്പോള്‍ ഏകദേശം ഇരുട്ടി തുടങ്ങി തണുപ്പ് കൂടി വന്നു .. മേലെ ഒരു ചെറിയ ടൌണ്‍ ആണ് ബസ്‌ സ്ടാണ്ടും കടകളും ഒകെ ആയി ..അപ്പോള്‍ ആണ് കിരണ്‍ ചേട്ടന്‍ പറഞ്ഞെ ഒളിമ്പ്യന്‍ അന്തോണി ആദം ഫിലിം ഷൂട്ട്‌ ചെയ്ത സ്കൂള്‍ ഇവിടെ ആണെന്ന് ..പോകും വഴി കണ്ടു ആ കൂറ്റന്‍ സ്കൂള്‍ സമുച്ചയം "Montfort" പൈസ കാരുടെ മാത്രം മക്കള്‍ പഠിക്കുന്ന ഒരു സ്കൂള്‍ .. ഫില്മ്കളില്‍ കണ്ടടുന്ദ് ബോര്‍ഡിംഗ്സ്കൂളില്‍ പഠിക്കാന്‍ പോകുന്ന പിള്ളേര്‍.. ആ ഓര്‍മകള്‍ തരുന്ന യൂണിഫോം ഇട്ടു കുറച്ചു കുട്ടികള്‍ അവിടെ നില്കുന്നത് കണ്ടു..
ഹോട്ടലില്‍ എത്തി .. അവിടെയും കുറെ മലയാളികള്‍ ഉടനെന്ന് മനസിലായ്കാരണം കുറെ കടകളുടെ ബോര്‍ഡുകള്‍ മലയാളത്തിലാണ് ..അന്ന് എല്ലാരും കൂടി സമസരിച്ചു ഇരുന്നു.. അന്നാണ് ഞാന്‍ ശരിക്കും എല്ലാരേം പരിജയപെട്ടത്‌ ,പരിജയമില്ലതോരോട് സ്വതവേ കുറച്ചു മാത്രം സംസാരിക്കുന്ന സ്ഭാവക്കാരന്‍ ആണ് ഞാന്‍ ..അന്ന് ഒറ്റ രാത്രി കൊണ്ട് എല്ലാരും നല്ല കമ്പനി ആയി
പിറ്റേന്ന് രാവിലെ എല്ലാരും എണീറ്റ്‌ .. ചായകുടിക്കാന്‍ ഇറങ്ങി വലിയ ഹോട്ടല്‍ ഒന്നുമില്ല അവിടെ എല്ലാ ഇടത്തരം ഭക്ഷണ ശാലകള്‍ ആണ് , കൂട്ടത്തില്‍ മലയാളികളുടെയും ഉണ്ട് ,രാവിലെ ഒരു മലയാളി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു .. പകല്‍ അത്യവിസ്യം വെയില്‍ ഉണ്ട് കൂടെ തണുത്ത കാറ്റും ,നല്ല സുഗമുള്ള അന്ധരീക്ഷം ,കൂടെ ഉണ്ടായ അരുണ്‍ ചേട്ടന്‍ പറഞ്ഞു ഊട്ട്യേകാലും തണുപ്പ് വരുന്ന സ്ഥലം ആണ് ഇവടെ , തെരക്ക് കുറവായ കാരണം അന്ധരീക്ഷ മലിനീകരണവും കുറവാണ് ..ഉച്ചക്ക് ശേഷം സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങാം എന്നാണ് പ്ലാന്‍ ...അത്രേ നേരം റൂമില്‍ ചീട്ടു കളി ഒക്കെ ആയ കൂടി ..ഉച്ചക്ക് ശേഷം കാണാന്‍ ഉള്ള സ്ഥലങ്ങള്‍ ചോദിച്ചറിഞ്ഞു .. ജെന്റ്സ് seat ,ladies സീറ്റ്‌ അങ്ങനെ 2 സ്ഥാങ്ങള്‍ ആണ് കേട്ടെ അവ രണ്ടും വ്യൂ പൊയന്റുകള്‍ ആണ് സാമാന്യം തിരക്കൊന്നും ഇല്ലത്ത സ്ഥലങ്ങള്‍ , വിരലില്‍ എന്നാവുന്ന വണ്ടികള്‍ മാത്രം പാര്‍ക്ക്‌ ചെയ്തട്ടുണ്ട്.


ഇതാണ് ladies സീറ്റ്‌കാര്യമായി ഫോട്ടോസും ഒന്നും എടുത്തില്ല ,അവിടെ നിന്ന് അടുത്ത സ്ഥതെക് ജെന്റ്സ് സീറ്റ്‌ ഒരു കുന്നിന്‍ മുകളില്‍ ആണ് പോകും വഴി ട്രെക്കിംഗ് വഴികള്‍ കാണാം പിന്നെ കുറെ വില്ലാസ് ഒക്കെ പണിതു തുടങ്ങിടുന്ദ് ..അവിടെ ഒരു സ്ഥലത്ത് quadracycle കുറച്ചു കണ്ടു ..അതില്‍ അവിടെ ചുറ്റാന്‍ പറ്റും മനിക്കൂരിനാണ് പൈസ എന്ന് കിരണ്‍ ചേട്ടന്‍ പറഞ്ഞു അവസാനം മേലെ എത്തി ആളൊഴിഞ്ഞ ഒരു സ്ഥലം 1 കച്ചവടക്കാരന്‍ ഉണ്ട് ചോളം ഒകെ കൊടുക്കുന്ന ആള്‍ പിന്നെ നല്ല വ്യൂ ആണ് .. നല്ലൊരു പൂ മരവും ഉണ്ട് അവിടെ ചെറിയ ഒരു അമ്പലവും ,സന്ധ്യ ആകുന്നതിനു മുന്പ് ചുമ്മാ ഫ്രണ്ട്സിന്റെ ഫോട്ടോസ് ഒകെ എടുത്തു മടങ്ങി .കിരണ്‍ ചേട്ടനോട് പറഞ്ഞു നമുക്ക് നാളെ പുലര്‍ച്ചെ വരാം ഇങ്ങോട്ട് എന്ന് .. ആള് സമ്മതിച്ചു .. പിന്നെ ഞങ്ങള്‍ പോയത് വേറെ ഒരു സ്ഥലം പെരര്ഞ്ഞുട അവിടെ രാത്രി ആണ് എത്തിയത് നൈറ്റ്‌ sky എടുക്കാം എന്ന് വിചാരിച്ചു പക്ഷെ അവിടെ എതിപോ ആ സ്ഥലത്തെ നാടുകാര്‍ എന്തോ പന്തികേട്‌ പോലെ തോണി ഒന്നാമത്തെ കേരള registred കാറുകള്‍ ആണ് എന്തേലും പ്രോബ്ലം ഉണ്ടാകുന്നെന്നു മുന്പ് അവ്ടെന്നു മടങ്ങി ..മടങ്ങും വഴി വഴിയില്‍ വല്ല്യൊരു കാട്ടുപോത്ത്..എന്നാ സൈസ് ആണ് അവന്‍ കൂള്‍ ആയിട്ട റോഡ്‌ സൈഡില്‍ റസ്റ്റ്‌ എടുകാന് 2 കാര്‍ അടുതുടെ പോയിട്ടും ഒരു കൂസലും ഇല്ല്യ മൂപര്‍ക്ക് ..അങ്ങനെ റൂമില്‍ തിരകെ എത്തി ഭക്ഷണം കഴിച്ചു .. കിടന്നു.


പിറ്റേ ദിവസം രാവിലെ 5.45 നു അലാറംഅടിച്ചു മനസിലാമാനസോടെ എണീറ്റ്‌.. എന്തെലുമോകെ കാണാന്‍ ഉണ്ടാകണേ എന്ന് മനസ്സില്‍ വിചാരിച്ചു ഇറങ്ങി , നല്ല തണുപ്പാണ് .. ഞാനും കിരണ്‍ ചേട്ടനും കൂടി കാറും എടുത്തു ജെന്റ്സ് സീറ്റ്‌ അഥവാ പകൊട പൊയന്റില്‍ പോയ്‌.. വെളിച്ചം വന്നു തുടങ്ങിയിരുന്നുള്ള് അവിടെ എത്തുമ്പോ ഞാന്‍ കാറിന്റെ വിന്‍ഡോ വഴി പുരതോറ്റ് നോക്കിയതും ഞെട്ടി പോയ്..അവിടെ ആ മല നിരകള്‍ പാല്കടല്‍ ആയിരിക്കുന്നു ..മേഘങ്ങള്‍ വന്നു മൂടിയ മലകള്‍ ..നമ്മള്‍ മേഘങ്ങള്‍ക്ക് മേലെ .. എന്റെ സ്വപ്നതിലെത് പോലെ ഒരു സ്ഥലം .. പണ്ട് കൊളുക്കുമല കാണാന്‍ പറ്റാത്ത കാഴ്ച തികച്ചും യധ്രിചികമായ് കണ്ടപോ സന്തോഷത്തിന്റെ മധുരം കൂടി, വേഗം ക്യാമറ പുറത്തെടുത്തു ക്ലിക്കി ഓരോ നിമിഷവും മാറി മാറി വരുന്ന കഴ്ചകള്‍ കണ്കുളിര്‍ക്കെ കണ്ടു ഫോട്ടോ എടുത്തു .. മെല്ലെ നമ്മുടെ സൂര്യന്‍ ചേട്ടന്‍ അങ്ങ് കിഴക്ക് പാല്കടലില്‍ ഒരു ചുവന്ന പഴം കണക്കെ പൊങ്ങി വന്നു..വെളിച്ചം മഞ്ഞിന്‍ പാളികളിലൂടെ അരിച്ചിറങ്ങി.. മേഘങ്ങള്‍ പയ്യെ മാഞ്ഞു തുദന്ഗീ .താഴെ കുറച്ചു വീടുകള്‍ കാണാം .. പല മരങ്ങള്‍ ...മരങ്ങള്കിടയിലൂടെ സൂര്യന്‍ ഭൂമിയെ ചുംബിച്ചു .. എത്ര മനോഹരമാണ് ഈ കാഴ്ച്ചകള്‍..കണ്ണ് നിറഞ്ഞു പൂയ് ,.. കിരണ്‍ ചേട്ടനും പറഞ്ഞു ഇത്രേ അതികം സുന്ദരമായ സ്ഥലങ്ങള്‍ ഇവടെ ഉള്ളപോള്‍ എന്തിനാണ് എല്ലാരും പുറം രാജ്യങ്ങളില്ക് യാത്ര പോകാന്‍ ഇത്രേ തെരക്ക് പിടികുന്നെ എന്ന് ..സത്യമാണ് നമ്മുടെ മൂക്കിനു താഴെ സംബവികുന്ന മനോഹരമായ കാഴ്ചകള്‍ അആസ്വതിക്കാന്‍ പറ്റാതെ എന്തോകെ രാജ്യത്തു പോയാലും ഒന്നും പ്രത്യേകിച്ച് അസ്വസ്ഥികാന്‍ പറ്റില്ല .. മനസു നിറഞ്ഞു കുറെ ഫോട്ടോസ് കുറെ നല്ല ഓര്‍മ്മകള്‍ .. എല്ലാം കൂടി യെര്‍കാട് തകര്‍ത്തു.... സന്തോഷത്തോടെ ഞങ്ങള്‍ ഉച്ചക്ക് മടങ്ങി