6 ജിബിയുടെ റാം,256 ജിബിയുടെ സ്റ്റോറേജ് കരുത്തിൽ ഷവോമിയുടെ പുതിയ മോഡൽ Mi മിക്സ്

person access_timeNovember 25, 2016

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi മിക്സ് അണിയറയിൽ .ഉടൻ തന്നെ വിപണിയിൽ എത്തിക്കും എന്ന് അറിയിച്ചു .മികച്ച സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത്.

2040x1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്കുള്ളത് .രണ്ടു തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ,6 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .

Snapdragon 821 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് . 4,400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .