വിജയ് മല്യയെ ലണ്ടനില്‍നിന്ന് അറസ്റ്റു ചെയ്തു; ജാമ്യത്തില്‍ വിട്ടയച്ചു

person access_timeOctober 04, 2017

ലണ്ടന്‍: സാമ്പത്തിക ക്രമക്കേട് കേസില്‍ മദ്യരാജാവ് വിജയ് മല്ല്യ അറസ്റ്റില്‍. ലണ്ടനിലെ വസതിയില്‍ നിന്നാണ് മല്ല്യയെ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ലണ്ടനിലെ കോടതി മല്യയെ ജാമ്യത്തില്‍ വിട്ടയച്ചു.വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ കോടതികള്‍ മല്ല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആറോളം അറസ്റ്റ് വാറണ്ടുകളാണ് മല്ല്യയ്‌ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. രാജ്യത്തെ പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്നാണ് കേസ്. കേസില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനിടെ 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലും ലണ്ടനില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 5.32 കോടി രൂപയുടെ ജാമ്യത്തുകയില്‍ മല്ല്യയെ വിട്ടയയ്ക്കുകയായിരുന്നു.സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് മല്ല്യയ്ക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.