കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി വാഗമണ്‍ തടാകം

person access_timeMay 03, 2017

വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ് . എന്നാല്‍ , വാഗമണ്‍ town നു സമീപമാണ് ഈ മനോഹര തടാകവും ദ്രിശ്യവും ...
മിക്കവാറും എല്ലാവരും മൊട്ടക്കുന്നുകളും പൈന്മരങ്ങളും കണ്ടുമടങ്ങും. എന്നാല്‍ മോട്ടക്കുന്നുകളില്‍ നിന്നും കുറച്ചുമാറി വാഗമണ്‍ ടൌണില്‍ ഈ തടാകം അങ്ങ് ദൂരെനിന്നേ കാണുവാന്‍ സാധിക്കും, "Tea Garden Lake" എന്നറിയപ്പെടുന്ന ഇവിടെ പ്രവേശനം സൌജന്യമാണ്. "Boating" എന്ന ബോര്‍ഡുകള്‍ വാഗമണ്‍ ടൌണില്‍ പലയിടത്തും കാണാം, അതിനെ ഫോളോ ചെയ്തുപോയാല്‍ഇവിടെ എത്താം...
പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. വെട്ടിയൊതുക്കിയതുപോലെ തോന്നുന്ന ഈ മേടുകളില്‍ മനോഹരമായ പുഷ്പങ്ങള്‍ കാണാം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യമുണ്ട്.
ഒരു സ്വകാര്യ വ്യക്തിയുടെ resort ആണ് . Pedal boat ഒരാൾക്ക് 50 രൂപ എന്നാ നിരക്കിലെ rate ഉള്ളൂ .500 രൂപക്ക് ടൌൺ ൽ സാമാന്യം നല്ല റൂമുകൾ കിട്ടും..