അനീഷിന്റെ തിരക്കഥ ദൃശ്യം സിനിമയെക്കാൾ വെല്ലുന്നത്....
ദൃശ്യം സിനിമയെ വെല്ലുന്ന തിരക്കഥ ജീവിതത്തിൽ രചിച്ച് മാത്യുവിനെ കൊന്നു കുഴിച്ചുമൂടിയത് 8 വർഷം മുൻപ്. ... എട്ടു വർഷം മുൻപു തലയോലപ്പറമ്പിൽനിന്നു കാണാതായ കാലായിൽ മാത്യുവിനെ (44) കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് കള്ളനോട്ട് കേസിൽ പിടിയിലായ പ്രതി അനീഷിന്റെ വെളിപ്പെടുത്തൽ....അന്നു അനീഷ് നടത്തിയിരുന്ന കടയ്ക്കുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് പൊലീസിനോട് വെളിപ്പെടുത്തിയത്....മൃതദേഹം മറവുചെയ്തതായി അനീഷ് പൊലീസിനോടു വെളിപ്പെടുത്തിയ സ്ഥലത്ത് ഇപ്പോൾ ഇന്റീരിയർ ഡിസൈൻ സ്ഥാപനം പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടമാണ്....അനീഷ് കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു. പിന്നീട് അവിടെയും ഇയാൾ കള്ളനോട്ട് കേസിൽ അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയു ചെയ്തു....ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ ഇയാൾ പ്രിന്റിങ് യൂണിറ്റ് തുടങ്ങുകയും ഇവിടം കേന്ദ്രീകരിച്ച് ഇവിടം കേന്ദ്രീകരിച്ച് കള്ളനോട്ടടിക്കൽ നടത്തുകയുമായിരുന്നു....