സണ്ണി ലിയോണിന്റെ സ്വന്തം മൊബൈൽ ആപ്പ്

person access_timeDecember 07, 2016

ബോളിവുഡ് സെൻസേഷൻ സണ്ണി ലിയോൺ വീണ്ടും വാർത്തകളിൽ സജീവമാകുന്നു. സണ്ണി ലിയോണിന്റെ സ്വന്തം മൊബൈൽ ആപ്പാണ് പുതിയ വിശേഷം. അടുത്തു തന്നെ പുറത്തിറങ്ങുന്ന ആപ്പിന്റെ ട്രയൽ വേർഷന് പോലും ആവശ്യക്കാർ ഏറെയാണ്. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങി സണ്ണി ലിയോണിന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉൾപ്പെടുത്തിയാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്.താരത്തിന്റെ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത് ന്യൂയോർക്ക് ആസ്‌ഥാനമായ എസ്ക്യാപെക്സാണ്. സണ്ണിയുടെ എല്ലാ അപ്ഡേഷനുകളും കിട്ടുന്ന രീതിയിലാണ് എസ്ക്യാപെക്സ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല ആപ്പിലൂടെ ആരാധകർക്ക് പ്രിയ താരത്തോട് ചാറ്റും ചെയ്യാവുന്നതാണ്.