പ്രീപെയ്ഡ് കാര്‍ഡുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം; കെഎസ്ആര്‍ടിസിയുടെ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉടന്‍. സ്ഥിരയാത്രക്കാരെയും ദീര്‍ഘദൂര യാത്രക്കാരെയും ലക്ഷ്യമിട്ടുക്കൊണ്ടാണ് പുതിയ സ്മാര്‍ട്ട് കാര്‍ഡ് സംരഭത്തിന്റെ തുടക്കം. 1500, 3000, 5000 രൂപയുടെ സ്മാര്‍ട്ട് കാര്‍ഡുകളാണ് ഒരുമാസത്തെ കാലാവധിയില്‍ പുറത്തിറങ്ങുന്നത്. 10 ദിവസത്തിനുള്ളില്‍ കാര്‍ഡ് നിലവില്‍ വരുമെന്ന് സിഎംഡി എംജി രാജമണിക്യം പറഞ്ഞു. കാര്‍ഡ് ഏത് ജില്ലയില്‍ നിന്ന് വേണമെങ്കിലും എടുക്കാം. ഗതാഗതവകുപ്പ് മന്ത്രിയുടെയും ധനകാര്യ വകുപ്പ് മന്ത്രിയുടെയും അനുമതി ലഭിച്ച് കഴിഞ്ഞു.. 1500 രൂപയുടെ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി സര്‍വ്വീസുകളില്‍ ജില്ലക്കുള്ളില്‍ മാത്രമാണ് യാത്ര ചെയ്യാവുന്നത്. 3000 രൂപയുടെ കാര്‍ഡില്‍ ജില്ലയ്ക്ക് പുറത്തേക്കും യാത്ര ചെയ്യാം. സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, ജനുറം, നോണ്‍ എസി എന്നീ ബസുകളില്‍ മാത്രം. 5000 രൂപയുടെ കാര്‍ഡില്‍ അന്തര്‍ സംസ്ഥാന യാത്രകളും ഉള്‍പ്പെടുന്നുണ്ട്. സ്‌കാനിയ, വോള്‍വോ ഒഴികെ മറ്റ് എല്ലാ ബസുകളിലും ഒരു മാസത്തേക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം. ആദ്യ ഘട്ടത്തില്‍ ഏതാനും ജില്ലകളില്‍ മാത്രമാണ് സ്മാര്‍ട്ട് കാര്‍ഡ് സൗകര്യം കൊണ്ടു വരുന്നത്. ഡിപ്പോകള്‍ വഴിയാണ് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നത്.