2000 രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സേവന നികുതി ഒഴിവാക്കി
2000 രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സേവന നികുതി നല്‍കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ അറിയിപ്പ്. കാര്‍ഡ് ട്രാന്‍സാക്ഷനുകള്‍ക്ക് 15% വരെ സേവന നികുതിയാണ് ഇതുവരെ ഈടാക്കിയിരുന്നത്. പണ ഇടപാടുകളില്‍ നിന്നും പൂര്‍ണമായും ഡിജിറ്റല്‍ ഇക്കണോമിയിലേക്കുള്ള മാറ്റത്തിനുള്ള ചുവെടുവെപ്പാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. ചെറിയ ചെറിയ ഇടപാടുകള്‍ക്ക് സേവന നികുതി പ്രതിസന്ധിയാവാതിരിക്കാനാണ് 2000 വരെയുള്ള കാര്‍ഡ് ഇടപാടുകളെ സര്‍വ്വീസ് ടാക്സില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയത്. നോട്ടു നിരോധനത്തിനു പിന്നാലെ എടിഎം ഉപയോഗിച്ചു പെട്രോള്‍ അടിക്കുന്നവരില്‍ നിന്നും മറ്റ് ഇടപാടുകള്‍ നടത്തുന്നവരില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു.