സ്‌ക്രീന്‍ മടക്കാവുന്ന ഫോണുമായി സാംസങ് ,2017ല്‍ പുറത്തിറക്കും.
രണ്ട് തരത്തിലുള്ള പുതിയ തലമുറ ഫോണുകളാണ് സാംസങ് പുറത്തിറക്കാനൊരുങ്ങുന്നത്.മടക്കിവെക്കാവുന്ന രണ്ട് സ്ക്രീനുകളാണ് മോഡലുകളുടെയും പ്രത്യേകത.ഇതില്‍ ആദ്യ മോഡലിന്റെ സ്ക്രീൻ അകത്തോട്ടാണ് മടക്കിവെക്കുന്നതെങ്കില്‍ രണ്ടാമത്തെ മോഡലിന്റെ സ്ക്രീൻ പുറത്തേക്കാണ് മടക്കി വെക്കുന്നത്.ഇതില്‍ ഇരട്ട സ്ക്രീനുള്ള അകത്തോട്ട് മടക്കി വെക്കാവുന്ന മോഡലാണ് 2017ല്‍ കമ്പനി പുറത്തിറക്കുന്നത്. ഇരുവശങ്ങളിലും സ്ക്രീനുകളുള്ള ഫോണ്‍ മടക്കിവെച്ച് പോക്കറ്റിലിടാം. രണ്ടാമത്തെ മോഡലിൽ ഇരട്ട സ്ക്രീനിനു പകരം ഒറ്റ സ്‌ക്രീനാണ് എന്നാല്‍ ഈ ഒറ്റ സ്‌ക്രീന്‍ മടക്കാം പുറത്തേക്ക് മടക്കുന്ന ഈ ഫോണിന്റെ മുന്നിലും പുറകിലും അപ്പോള്‍ സ്ക്രീനുകള്‍ പ്രത്യക്ഷപ്പെടും.