നിരക്കുകളിൽ മാറ്റം വരുത്താതെ റിസർബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു.
നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല.വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനം തുടരും. ഇത് ആറു ശതമാനമെങ്കിലുമാക്കി കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. വായ്പാ നിരക്കുകളില്‍ മാറ്റംവരുത്താതിരുന്നതിനെതുടര്‍ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തിലായി.