തന്റെ പ്രസിഡന്റ് കാലഘട്ടത്തില്‍ യുഎസിനെ റഷ്യ ഇപ്പോഴത്തേതിലും കൂടുതല്‍ ബഹുമാനത്തോടെ കാണും ; റഷ്യയെ തള്ളിപ്പറയുന്നവര്‍ വിഡ്ഢികളാണെന്ന് ഡൊണള്‍ഡ് ട്രംപ്
വാഷിങ്ടന്‍ : റഷ്യയെ തള്ളിപ്പറയുന്നവര്‍ വിഡ്ഢികളാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. റഷ്യയുമായുള്ള ബന്ധം യുഎസ് തുടരും. ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്നാല്‍ ലോകം അഭിമുഖീകരിക്കുന്ന പല വലിയ പ്രശ്‌നങ്ങള്‍ക്കും ശാശ്വതപരിഹാരം കാണാന്‍ സാധിക്കുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. തന്റെ പ്രസിഡന്റ് കാലഘട്ടത്തില്‍ യുഎസിനെ റഷ്യ ഇപ്പോഴത്തേതിലും കൂടുതല്‍ ബഹുമാനത്തോടെ കാണുമെന്നും ട്രംപ് വ്യക്തമാക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയത്തിനായി റഷ്യന്‍ പ്രസിഡന്റ് നേരിട്ട് ഇടപെട്ടു എന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണു ട്രംപിന്റെ പ്രതികരണം. റഷ്യയ്ക്ക് എതിരായ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍ പൂര്‍ണമായും തെറ്റാണെന്ന് ട്രംപ് പലതവണ ആവര്‍ത്തിച്ചിരുന്നു.