പീഡന കേസില്‍ പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തം
പുത്തന്‍വേലിക്കര പീഡന കേസ് പ്രതിയായ ഫാ. എഡ്വിന്‍ ഫിഗറസ് 2,15,000 രൂപ പിഴയും അടയ്ക്കണമെന്നും പ്രത്യേക കോടതി വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ചെന്നാണു കേസ്. ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്ററിന് ഒരുവര്‍ഷം തടവും കോടതി വിധിച്ചു. പള്ളിമേടയില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.