ഇറങ്ങുംമുമ്പേ ട്രെൻഡിങ്ങാണ് താക്കോൽക്കാരന്റെ പ്രോഡക്ട്
തിയ്യറ്ററുകളില്‍ ചിരിപ്പൂരം സൃഷ്ടിച്ച രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ ടീമിന്റെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. അനൗൺസ് ചെയ്ത അന്ന് മുതല്‍ക്കേ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററും ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍. പുറത്തിറങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരി എന്ന ഐഡിയയുമായാണ് കഴിഞ്ഞ തവണ വന്നതെങ്കില്‍ രണ്ടാം ഭാഗത്തിൽ ടെട്രാ പായ്ക്കിലുള്ള പുണ്യാളന്‍ വെള്ളവുമായാണ് ജോയ് താക്കോല്‍ക്കാരന്‍ എത്തുന്നത്. വ്യത്യസ്തവും കൗതുകകരവുമായ പ്രൊമോഷന്‍ പരിപാടികളാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. പുണ്യാളന്റെ വരവറിയിച്ചു കൊണ്ട് ദിവസങ്ങള്‍ക്ക് മുന്നേ കുഞ്ഞാനകള്‍ തിയ്യറ്ററുകളില്‍ ഇടം പിടിച്ചത് വാര്‍ത്തയായിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസിലെ താരങ്ങളായ നൈല ഉഷ, അജു വര്‍ഗീസ്, ശ്രീജിത്ത് രവി, ഇന്നസെന്റ്, രചന നാരായണന്‍കുട്ടി, സുനില്‍ സുഗദ എന്നിവര്‍ക്ക് പുറമെ വേറെയും പ്രമുഖ താരങ്ങളെ ഉള്‍കൊള്ളിച്ച് കൊണ്ടാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എത്തുന്നത്. ജയസൂര്യയുടെയും രഞ്ജിത്ത് ശങ്കറിന്റെയും നിര്‍മാണ കമ്പനിയായ പുണ്യാളന്‍ സിനിമാസ് ആദ്യമായി വിതരണത്തിനെടുക്കുന്ന സിനിമ കൂടിയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് . ചിത്രം നവംബവര്‍ 17 നു തിയ്യറ്ററുകളിലെത്തും.