റോഡ് നിർമാണം തുടക്കം കുറിച്ച് പൊതുമരാമത്തു മന്ത്രി

person access_timeDecember 07, 2016

പുതിയകാലം പുതിയ നിര്‍മ്മാണം എന്ന സര്‍ക്കാരിന്റെ പുതിയ കാഴ്ചപ്പാടിന് അനുസൃതമായി ഉന്നത ഗുണനിലവാരത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അമൃതപുരി – ചെറിയഴീയിക്കല്‍ റോഡ് നിര്‍മ്മാണം മുന്നോട്ട് പോകുന്നതെന്ന് ജി സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 12 കിലോമീറ്ററോളം നീളമുള്ള റോഡിന്റെ നിര്‍മ്മാണം ഒന്നര കിലോമീറ്റര്‍ കൂടി മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും ഇത് രണ്ടാഴ്ചക്കകം തീരുമെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന 800 മീറ്ററില്‍ അധികം നീളമുള്ള വലിയഴിയിക്കല്‍ പാലത്തിന്റെ നിര്‍മ്മാണം വിലയിരുത്തിയ ജി സുധാകരന്‍, പാലം പണി പൂര്‍ത്തിയായാല്‍ ജങ്കാര്‍ സര്‍വ്വീസ് തുടരാന്‍ കഴിയുന്നതിന് സാധ്യമായ പരിഹാരം കാണുമെന്ന് അറിയിച്ചു.