പൊന്‍മുടിയിലേക്ക് ഒരു യാത്ര പോകാം

person access_timeJanuary 20, 2017

By: Yasir Fayas

ഹൃദയത്തില്‍ കാറ്റ് മൂളുമ്പോള്‍..
പ്രപഞ്ച വിശാലതയുടെ അനുഭൂതി നുകരണമെങ്കില്‍ പൊന്‍മുടിയിലേക്ക് വരൂ. മാനം തൊടുന്ന കുന്നിന്‍മേല്‍ മലര്‍ന്ന് കിടക്കുമ്പോള്‍ മനസ്സ് ഒരു ജാലകമായി മാറും. പ്രപഞ്ചവും മനുഷ്യനും അപ്പോള്‍ ഒന്നാകും. തുറന്നിട്ട മനസ്സിന്‍്റെ ജാലകത്തിലൂടെ പലദേശങ്ങള്‍ കടന്നത്തെുന്ന കാറ്റ് മൂളിക്കകടന്നുപോവും. ആ കാറ്റിനൊപ്പം ഇടുങ്ങിയ ചിന്തകളും പാറിപ്പോവും. ഒടുവിലൊരു നനവോടെ കുന്നിറങ്ങുമ്പോള്‍ നാലപ്പാട്ട് നാരായണമേനോന്‍റെ വരികളാവും ഉള്ളിലുണരുക..- അനന്തമജ്ഞാതമവര്‍ണനീയം / ഈ ലോകഗോളം തിരിയുന്ന മാര്‍ഗം / അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന് / നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടൂ! ഇടുങ്ങിയ ചുവരുകള്‍ക്കും സ്ക്രീനുകള്‍്ക്കമുള്ളില്‍ ജീവിതം വെറുപ്പിച്ച് തീര്‍ക്കുന്ന പുതിയകാലത്ത് ഇത്തരം തുറസ്സുകളിലേക്കുള്ള യാത്ര പകരുന്ന ആശ്വാസം വാക്കുകളില്‍ പകര്‍ത്തിവെക്കാനാവില്ല...

മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണ് പൊന്‍മുടിയെന്ന് പേരുവന്നതെന്ന് ഒരു കഥയുണ്ട്. കഥയെന്തുമാവട്ടെ, പ്രകൃതി പൊന്നുപോലെ സൂക്ഷിക്കുന്ന ഇടമാണതെന്ന് അവിടെയത്തെുന്ന ആര്‍ക്കും ഒറ്റ നോട്ടത്തില്‍ വ്യക്തമാവും. കാറ്റ് കൂട് കൂട്ടുന്ന പൊന്‍മുടിയുടെ മലയോരങ്ങള്‍ കണ്ണ് കുളിര്‍ക്കുന്ന കാഴ്ചയാല്‍ സമൃദ്ധമാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ ഹില്‍സ്്റ്റഷേന്‍ സാഹസിക മലകയറ്റത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രാഥമിക വിദ്യാലയമാക്കാവുന്നതാണ്. ആര്‍ക്കും ആയാസമില്ലാതെ കയറാവുന്നതാണ് ഓരോ മലയും. വലിയ തിരക്കില്ലാത്ത റോഡിലൂടെ 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഒന്നര രണ്ട് മണിക്കൂര്‍ കൊണ്ട് നഗരത്തില്‍ നിന്ന് ഇവിടെയത്തൊം. വഴിയില്‍ കല്ലാറിലും മീന്‍മുട്ടി വെള്ളച്ചാട്ടത്തിലും കാല്‍നനക്കാം.

താമസത്തിനും ഭക്ഷണത്തിനും കെ. റ്റി. ഡി. സി. റസ്റ്റോറന്‍്റും ഗസ്റ്റ്ഹൗസുമുണ്ട്. ഭക്ഷണം തയ്യാറാക്കി കൊണ്ടുവരുകയും ചെയ്യാം. ആകാശം കുടചൂടിയ കുന്നിന്‍ചെരിവിന്‍്റെ തുറസ്സുകളിലിരുന്ന് ആഹ്ളാദത്തോടെ കുടുംബ സമേതം ഭക്ഷണം കഴിക്കുന്ന ഒട്ടേറെ യാത്രാസംഘങ്ങളെയും കണ്ടു. തിരുവനന്തപുരം നഗരത്തില്‍ നിന്ന് പൊന്‍മുടിയിലേക്ക് കെ. എസ്. ആര്‍ ടി സി സര്‍വീസുമുണ്ട്. അഗസ്ത്യകൂടമാണ് തൊട്ടടുത്തുള്ള പ്രധാന ആകര്‍ഷണം. റൂട്ട് : തിരുവനന്തപുരം-നെടുമങ്ങാട് -ചുള്ളിമാനൂര്‍-വിതുര-ഗോള്‍ഡന്‍വാലി-പൊന്‍മുടി. അപ്പോള്‍ മലമോലെ മൂടല്‍ മഞ്ഞിലും കാറ്റിലും അലിഞ്ഞുചേരാന്‍ ഒരു പകല്‍ ഉണ്ടെങ്കില്‍ വരൂ പൊന്‍മുടിയിലേക്ക്...