15 ദിവസത്തെ ബാറ്ററി ബാക്കപ്പുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോൺ
ഒരു തവണ മുഴുവന്‍ ചാര്‍ജ് ചെതാല്‍ 15 ദിവസം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാമെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി. ഔകിടെല്‍ എന്ന ചൈനീസ് കമ്പനിയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കുന്നത്. ഔകിടെല്‍ കെ 10000 എന്നാണ് ഫോണിന്റെ പേര്. ഏകദേശം 16000 രൂപയായിരിക്കും ഫോണിന്‍റെ വില.
10000 mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിന് 15 ദിവസത്തെ ബാറ്ററി ബാക്ക്അപ്പ് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് 5.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണില്‍ 4ജി സപ്പോര്‍ട്ടുമുണ്ട്.
720 x 1280 പിക്സല്‍ റെസലൂഷനോട് കൂടിയ 5.5 ഇഞ്ച് സ്ക്രീന്‍, 1GHz മീഡിയ ടെക്ക് പ്രോസസ്സര്‍, 2 ജിബി റാം, 16 ജിബി ഇന്റെര്‍ണല്‍ മെമ്മറി(എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 32 ജിബി വര്‍ദ്ധിപ്പിക്കുകയുമാകാം) തുടങ്ങിയ ഔകിടെല്‍ കെ 10000 ലുണ്ട്.