ബാറില്‍നിന്ന് ബിയര്‍ പാഴ്‌സല്‍ നല്‍കേണ്ടെന്ന് സുപ്രീം കോടതി.

person access_timeDecember 14, 2016

ന്യൂഡല്‍ഹി: ബാറുകളില്‍നിന്ന് ബിയര്‍ പാഴ്സലായി നല്‍കരുതെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

പാഴ്സല്‍ വേണ്ടവര്‍ ഔട്ട്ലെറ്റില്‍ പോയി വാങ്ങിയാല്‍ പോരേ എന്നും ബാറുകളില്‍ പോകുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ബാറുടമകള്‍ നല്‍കി ഹര്‍ജിയിലാണ് ഉത്തരവ്.

ബാറുകളില്‍നിന്നും ബിയര്‍-വൈന്‍ പാര്‍ലറുകളില്‍നിന്നും പാഴ്സല്‍ നല്‍കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

ബിയര്‍ പാര്‍ലറുകള്‍ക്ക് നല്‍കുന്ന ലെസന്‍സില്‍ ബിയര്‍ പാഴ്സല്‍ നല്‍കാനുള്ള അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.