രണ്ട് അത്യുഗ്രന്‍ മോഷന്‍ പോസ്റ്ററുകളുമായി "മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍"
ചരിത്രംകുറിച്ച ദൃശ്യത്തിനു ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന "മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍" രണ്ട് അത്യുഗ്രന്‍ മോഷന്‍ പോസ്റ്ററുകളുമായി വരവറിയിച്ചു. വെള്ളിമൂങ്ങയുടെ സ്വപ്നവിജയത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്‍റെ രചന സിന്ധുരാജാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ വി.ജെ. ജയിംസിന്‍റെ പ്രണയോപനിഷദ് എന്ന ചെറുകഥയില്‍ നിന്ന്‍ പ്രേരണയുള്‍ക്കൊണ്ട് വികസിപ്പിക്കപ്പെട്ട കഥയാണ് പറയുന്നത്.
മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാന്‍റെ വേഷത്തിലെത്തുമ്പോള്‍ ഉലഹന്നാന്‍റെ ഭാര്യ ആനിയമ്മയുടെ വേഷമാണ് മീനയ്ക്ക്. ഒപ്പം അനൂപ് മേനോന്‍, അലന്‍സിയര്‍ ലേ, കലാഭവന്‍ ഷാജോണ്‍, ശ്രിന്ദ, നെടുമുടിവേണു, ബിന്ദു പണിക്കര്‍, അജു വര്‍ഗീസ്, സുധീര്‍ കരമന, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ഉണ്ട്. 2016 ക്രിസ്തുമസ് റിലീസാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.