നിക്ഷേപം പിന്‍വലിക്കുന്നതില്‍ ചില ഇളവുകളുമായി റിസര്‍വ് ബാങ്ക്.
ബാങ്ക് നിക്ഷേപം പിന്‍വലിക്കുന്നതില്‍ ചില ഇളവുകളുമായി റിസര്‍വ് ബാങ്ക്. ഇന്നുമുതല്‍ നിക്ഷേപിക്കുന്ന തുകയ്ക്കാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. കറന്‍സി അസാധുവാക്കലിന് ശേഷം പിന്‍വലിച്ച നോട്ടുകളുടെ അറുപത് ശതമാനവും ബാങ്കുകളില്‍ എത്തിയതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.അസാധുവല്ലാത്ത നോട്ട് ബാങ്കുകളില്‍ നിക്ഷേപിക്കുന്നവര്‍ക്കാണ് പിന്‍വലിക്കല്‍ പരിധിയില്‍ ഇളവ്. പിന്‍വലിക്കല്‍ പരിധി നിലനില്‍ക്കുന്നതിനാല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് ഇടപാടുകാര്‍ മടികാണിക്കാട്ടുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.