600 കോടി രൂപ മുതല്‍മുടക്കില്‍ എം. ടിയുടെ 'രണ്ടാമൂഴം' അടുത്തവര്‍ഷം: മോഹന്‍ലാല്‍

person access_timeJanuary 08, 2017

കൊച്ചി• എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന 'രണ്ടാമൂഴം' ഉടന്‍ യാഥാര്‍ഥ്യമാകും.

എംടി തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മോഹന്‍ലാല്‍ അറിയിച്ചു. 600 കോടി രൂപ മുതല്‍മുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നത്. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. നോട്ടുപിന്‍വലിക്കല്‍ വിഷയത്തിലടക്കം സ്വീകരിച്ച വിവാദ നിലപാടുകളും അദ്ദേഹം വിശദീകരിച്ചു.

ഇതിഹാസതുല്യമായ ഏടുകളുള്ള ഈ അഭിനയ ജീവിതത്തില്‍നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിരമിക്കണമെന്ന ആഗ്രഹം മോഹന്‍ലാല്‍ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.