സ്വന്തം വിവാഹം സൗദിയിലിരുന്ന് തല്‍സമയം കണ്ട് മലയാളി യുവാവ്!
അവധി കിട്ടാത്തതിനെത്തുടര്‍ന്നു നേരത്തേ പറഞ്ഞുറപ്പിച്ച ദിവസം തന്നെ നടന്ന വിവാഹം വരന്‍ സൗദിയിലിരുന്നു ലൈവായി കണ്ടു. കൊല്ലം വെളിയം സ്വദേശി ഹാരിസാണ് സ്വന്തം പ്രിയതമയ്ക്ക് സഹോദരി മിന്നു കെട്ടുന്നത് ലൈവായി കണ്ടത്. ആലപ്പു!ഴയിലെ താമരക്കുളത്തായിരുന്നു അപൂര്‍വവിവാഹം നടന്നത്.
സൗദിയിലെ സ്വദേശിവല്‍കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാലാണ് ഹാരിസിന് വിവാഹം നേരത്തേ പറഞ്ഞുറപ്പിച്ചതാണെങ്കിലും നാട്ടില്‍ വരാന്‍ ക!!ഴിയാതിരുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചു ഹാരീസിന്റെ സഹോദരി നജിത ഷംലയുടെ ക!ഴുത്തില്‍ താലി ചാര്‍ത്തി ഹാരീസിനു വേണ്ടി നിക്കാഹ് ക!ഴിച്ചു സ്വന്തം വിവാഹം വിദേശത്തിരുന്ന് തല്‍സമയം കണ്ടു
ഹാരിസ് റിയാദില്‍ സ്വകാര്യകമ്പനിയില്‍ മാര്‍ക്കറ്റിംങ് മാനേജരാണ്. വധു ഷംല മക്കയില്‍ സര്‍ക്കാര്‍ ആശുപത്രയില്‍ നേ!ഴ്‌സാണ്. ആലപ്പു!ഴ താമരക്കുളത്തായിരുന്നു അപൂര്‍വ്വ നിക്കാഹിന് നാട്ടുകാരും ബന്ധുക്കളും സാക്ഷ്യം വഹിച്ചത്.