മള്ളിയൂർ ഭഗവതപാരായണത്തിനു തുടക്കം കുറിച്ചു
മഹാഗണപതിക്ഷേത്രത്തിലെ ഭാഗവതാമൃതസത്രം തുടങ്ങി. ഭാഗവതാമൃതസത്രത്തിന് വിഠല്‍ദാസ് ജയകൃഷ്ണ ദീക്ഷിതര്‍ ഭദ്രദീപം തെളിച്ചു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു. ഭാഗവതപ്രഭാഷണങ്ങളുടെ ഒന്‍പതു ദിനങ്ങളാണ് ഇനി മള്ളിയൂരില്‍. ചൊവ്വാഴ്ച വൈകീട്ടാണ് സത്രത്തിന് തിരിതെളിഞ്ഞത്. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരിയുടെ 97-ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായാണ് ഭാഗവതാമൃതസത്രം നടത്തുന്നത്.