ലെനോവോ K6 - ഫ്ലിപ്കാര്‍ട്ടില്‍, വില 9,999 രൂപ

person access_timeDecember 06, 2016

പുതിയ K6 പവര്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വിൽപന തുടങ്ങി. 9,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന നടക്കുന്നത്. ആന്‍ഡ്രോയ്ഡ് 6 മാര്‍ഷ്മലോയാണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ഇരട്ട നാനോ സിം ഉപയോഗിക്കാവുന്ന ഫോണ്‍ 4G VoLTE സപ്പോര്‍ട്ട് ചെയ്യും. പിന്‍ക്യാമറ 13 മെഗാപിക്സലും ഫ്രണ്ട് ക്യാമറ എട്ടു മെഗാപിക്സലുമാണ്. 4,000 mAh ബാറ്ററി കരുത്തുമായാണ് ഈ ഫോണ്‍ എത്തുന്നത്.145 ഗ്രാം ഭാരമുള്ള ഫോണിനു മികച്ച ശബ്ദം നല്‍കാനായി ഡോള്‍ബി ATMOS സപ്പോര്‍ട്ടുള്ള ഡ്യുവല്‍ സ്പീക്കറുകള്‍, തിയേറ്റർമാക്സ് എന്നിവയുമുണ്ട്.