സത്യത്തിന്‍റെ ഇന്ത്യയ്ക്കു വേണ്ടി ഒരു ബിഗ് സല്യൂട്ട്: നോട്ട് നിരോധനത്തെപ്പറ്റി മോഹന്‍ലാല്‍
രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക അവസ്ഥകളും, അവയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് അവയ്ക്ക് വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ സ്വന്തം കൈപ്പടയിലും ശബ്ദത്തിലും തന്‍റെ ബ്ലോഗിലൂടെ നല്‍കുക എന്നത് മോഹന്‍ലാലിന്‍റെ ശീലങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്‍റെ ഈ രീതിയോട് പ്രേക്ഷകരും ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. അതിനാല്‍ത്തന്നെ, കേന്ദ്രഗവണ്മെന്‍റിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിയോടുള്ള ലാലേട്ടന്‍റെ പ്രതികരണം വന്നില്ലേയെന്ന മട്ടിലുള്ള അന്വേഷണങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സജീവമായിരുന്നു.
ആ അന്വേഷണങ്ങള്‍ക്കുള്ള ഉത്തരമായി ലാലേട്ടന്‍ തന്‍റെ ബ്ലോഗില്‍ "സത്യത്തിന്‍റെ ഇന്ത്യയ്ക്കു വേണ്ടി ഒരു ബിഗ് സല്യൂട്ട്" എന്ന തലക്കെട്ടോടെ ഒരു പ്രതികരണം ഇന്ന്‍ നല്‍കിയിരിക്കുകയാണ്. 1971 എന്ന മേജര്‍ രവിയുടെ പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനായ രാജസ്ഥാനില്‍ ഇന്തോ-പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമായ സൂരത്ത്ഗഡില്‍ നിന്നാണ് ലാലേട്ടന്‍ ഈ പ്രതികരണം തയാറാക്കിയിരിക്കുന്നത്.
ലാലേട്ടന്‍റെ ശബ്ദത്തില്‍ ആ പ്രതികരണം കേള്‍ക്കാം: