കോഴിക്കോട് ജില്ലയിൽ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന നയന മനോഹരമായ സ്ഥലമാണ് കക്കയം
കോഴിക്കോട് നിന്നും 45 കിലോമീറ്റർ ബാലുശ്ശേരി റോഡിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.. സഞ്ചാരികളെ മനം കുളിരണിയിക്കും വിധം നയന മനോഹരമായ പ്രദേശമാണിത്.. കക്കയം അങ്ങാടിയിൽ നിന്നും 14 കിലോമീറ്റർ അകലെ മലമുകളിൽ കക്കയം ഡാം സ്ഥിതി ചെയ്യുന്നു.. ഇവിടെ സഞ്ചാരികൾക്കായി സ്പീഡ് ബോട്ട് സർവീസ് നടത്തപ്പെടുന്നുണ്ട്.. വംശനാശ ഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെയും, സസ്യ ജന്തുജാലങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം .. ചെറു വെള്ളച്ചാട്ടങ്ങളും ഇടക്കിടെ കാണുന്ന വ്യൂ പോയൻറുകളും യാത്രയെ സമ്പന്നമാക്കന്നു. കക്കയം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. കാട്ടിനുള്ളിലൂടെയുളള യാത്ര ഒരനുഭവം തന്നെ…റൂട്ട് - ബാലുശ്ശേരി –എസ്റ്റേറ്റ് മുക്ക് - തലയാട് – കക്കയം – കക്കയം ഡാം സൈറ്റ്.