ജയലളിത രോഗബാധിതയായി ചികിൽസയിൽ കഴിഞ്ഞ നാളുകളിലും മരണശേഷവും മനംനൊന്ത് 77 പേർ മരിച്ചതായി അണ്ണാ ഡിഎംകെ
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് 77 പേർ മരിച്ചതായി എഡിഎംകെ നേതൃത്വം. നേരത്തെ, 26 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതെങ്കിലും 77 പേർ മരിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു. ഇവരുടെ കുടുംബങ്ങൾക്ക് സർക്കാർ മൂന്നു ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ജയയുടെ വിയോഗത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകർക്ക് ചികിത്സാ സഹായമായി 50000 രൂപ വീതം നൽകുമെന്നും പാർട്ടി നേതൃത്വം വ്യക്‌തമാക്കി.