നടന്‍ ജഗന്നാഥ വര്‍മ അന്തരിച്ചു

person access_timeDecember 20, 2016

തിരുവനന്തപുരം: നടന്‍ ജഗന്നാഥ വര്‍മ അന്തരിച്ചു. 77 വയസായിരുന്നു. തിരുവനന്തപുരം സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.

വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ വാരനാടാണ് ജഗന്നാഥ വര്‍മയുടെ ജന്മദേശം. 1978 ല്‍ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

നക്ഷത്രങ്ങളേ സാക്ഷി, അന്ത:പുരം, ശ്രീകൃഷ്ണപ്പരുന്ത്, ന്യൂദല്‍ഹി തുടങ്ങി 575 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.പതിനാലാം വയസില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയിലെ ഗുരു.

ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍പരിശീലനം നേടിയ അദ്ദേഹം തന്റെ എഴുപത്തിനാലാം വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. പോലീസ് ഉദ്യോഗസ്ഥനായിരുന്നു.