എച്ച്ടിസി ഡിസൈര്‍ 10 പ്രോ ഇന്ത്യൻ വിപണിയിൽ

person access_timeNovember 25, 2016

ന്യൂഡൽഹി: എച്ച്​.ടി.സിയുടെ പുതിയ സ്​മാർട്ട്​ ഫോൺ ഡിസയർ പ്രോ ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ വെച്ച്​ നടന്ന ചടങ്ങിലാണ് പുതിയ ഫോണിന്റെ ലോഞ്ച്​ കമ്പനി നിർവഹിച്ചത്.

5.5 ഇഞ്ചിന്റെ ഫുൾ എച്ച്​.ഡി ഐ.പി എസ്​ ഡിസ്​പ്ലേയാണ്​ ഡിസയർ ​പ്രോക്കുള്ളത്​. ഗോറില്ല ഗ്ലാസിന്റെ സംരക്ഷണവും ഇൗ ഡിസ്​പ്ലേക്കുണ്ട്​. 400ppiയാണ്​ പിക്​സൽ ഡെൻസിറ്റി. 1.8 ജിഗാഹെർഡി​സിന്റെ ഒക്​ടാകോർ മീഡിയടെകിന്റെതാണ്​ ​പ്രൊസസർ. രണ്ട്​ വേരിയൻറുകളിൽ ഫോൺ ലഭ്യമാവും. ആദ്യത്തേത്​ 3ജീ ബി റാമും 32 ജി ബി സ്​റ്റോറേജുമുള്ള മോഡലാണ്​. രണ്ടാമത്തെ വേരിയൻറിൽ 4 ജി ബി റാമും 128 ജി ബി ​സ്​റ്റോറേജുമുണ്ടാവും. മെമ്മറി കാർഡിലുടെ ഫോണി​െൻറ ​സ്​റ്റോറേജ്​ 2 ടി ബി വരെ വർധിപ്പിക്കാം.

ബി. എസ്​.ഐ സെൻസറോടു കൂടിയ 20 മെഗാപിക്​സലിന്റെ പിൻകാമറയും 13 മെഗാപിക്​സലിന്റെ മുൻകാമറയുമാണ്​ ഫോണിന്​. 4 ജി എൽ.ടി.ഇ, എൻ.എഫ്​.സി, വൈ ഫൈ 802, ജി.പി.എസ്​​​/ എ ജി.പി.എസ്,​ ബ്ലൂടൂത്ത്​ v4.2 എന്നീ കണ്​കടിവിറ്റി ഫീച്ചേഴ്​സെല്ലാം ഫോണിൽ ലഭ്യമാണ്​.