വേർപിരിഞ്ഞിട്ടും പുതുവർഷത്തെ വരവേൽക്കാൻ ഋത്വിക്കും സൂസൈനും...
ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിവാഹവും വിവാഹമോചനവും ആയിരുന്നു ബോളിവുഡ് സൂപ്പർ സ്റ്റാർ റോഷന്റേയും ഭാര്യ സൂസൈൻറെയും....ഏറെ നാളത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും പിരിഞ്ഞു എങ്കിലും പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും കൂടി നല്ല സുഹൃത്തുക്കളായാണ് തങ്ങൾ തുടരുന്നത് എന്ന് ഇരുവരും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു....2017 ലെ പുതുവത്സരം ആഘോഷിക്കാൻ മക്കൾക്കായി ഇവർ ദുബായിൽ ഒത്തുചേർന്നു....ദുബായിയിലെ കടൽത്തീരത്ത് ഇരുവരും കുടുംബസമേതം ഇരിക്കുന്ന ചിത്രം സൂസൈൻ തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തങ്ങളുടെ സാമീപ്യം കുട്ടികൾ ആഗ്രഹിക്കുന്ന സമയങ്ങളിൽ തങ്ങൾ അത് നൽകും എന്ന് ഇരുവരും അറിയിച്ചു....