നരച്ച മുടി കറുപ്പിക്കാൻ ഹോം മെയ്‍ഡ് ജ്യൂസ്!!
നരച്ച മുടിയ്ക്ക് സ്വാഭാവിക നിറം ലഭിക്കാന്‍ മാത്രമല്ല, കാഴ്ച ശക്തി വര്‍ദ്ധിക്കുന്നതിനും ചര്‍മ്മം സോഫ്റ്റ് ആവുന്നതിനുമെല്ലാം ഈ ജ്യൂസ് ഓരോ സ്പൂൺ വീതം മൂന്നു നേരം കഴിച്ചാല്‍ മതി.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജ്യൂസാണിത്. ചേരുവകളെല്ലാം വളരെ എളുപ്പത്തില്‍ സംഘടിപ്പിക്കാവുന്നതുമാണ്.
ചേരുവകള്‍:
നാരങ്ങ- 4 എണ്ണം
ചണയെണ്ണ- 200 ഗ്രാം
വെളുത്തുള്ളി- 3 അല്ലി
തേൻ- ഒരു കിലോ
തയ്യാറാക്കുന്ന വിധം:
രണ്ട് നാരങ്ങ തൊലികളഞ്ഞും മറ്റുള്ളവ തൊലിയോടെയും വെള്ളുത്തുള്ളിയും ചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അതിലേയ്ക്ക് തേനും ചണ എണ്ണയും ചേര്‍ക്കുക. നന്നായി മിക്സ് ചെയ്യുക. മിശ്രിതം ചില്ലു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ദിവസവും ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പ് ഓരോ സ്പൂൺ വീതം ജ്യൂസ് കഴിക്കുക. തടി കൊണ്ടുള്ള സ്പൂണാണ് ഉത്തമം.