പുതുവർഷാരംഭത്തിലും സിനിമാസമരം തുടരുന്നു : ഭൂരിഭാഗം തിയറ്ററുകളും അടഞ്ഞുകിടക്കുന്നു...

person access_timeJanuary 02, 2017

പ്രദർശിപ്പിച്ചുകൊണ്ടിരുന്ന മലയാള ചിത്രങ്ങൾ കൂടി സമരത്തിന്റെ ഭാഗമായി പിൻവലിച്ചതോടെ പുതുവർഷത്തിൽ മിക്ക തിയറ്ററുകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഭേദപ്പെട്ട തിരക്കുമുണ്ട്. ...ഏഴുതിയറ്ററുകളാണ് കോട്ടയം ടൗണിൽ പ്രവർത്തിക്കുന്നത്. ഒരു തിയറ്ററിലും മലയാളം സിനിമയില്ല. ...പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക റോഷനുമെവല്ലാം ജനസാഗരം തീർത്ത ആനന്ദ്, അഭിലാഷ് , ആഷ തിയറ്റുകൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. ...ജില്ലയിലെ മറ്റിടങ്ങളിലും സാഹചര്യം സമാനമാണ്. ചുരുക്കത്തിൽ , നോട്ടു പ്രതിസന്ധിയുണ്ടാക്കിയ ആഘാതം ക്രിസ്മസ് ന്യൂ ഇയർ സമയത്ത് മറികടക്കാനാകും എന്ന പ്രതീക്ഷയും സമരം തുടർന്നതോടെ പാളി....