ജപ്പാനെ നടുക്കിയ ഭൂചലനത്തിന്റെ ഭീകര ദൃശ്യങ്ങള്‍(വീഡിയോ)

person access_timeNovember 23, 2016

ടോക്കിയോ: ഇന്ന് രാവിലെ വടക്കു കിഴക്കന്‍ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്ത്. ഭൂകമ്പം ഉണ്ടായ പ്രദേശത്തെ കെട്ടിടങ്ങളും, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും കുലുങ്ങുന്നതടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഭൂചലനത്തിന്റെ തീവ്രതയില്‍ റോഡുകളില്‍ വിള്ളല്‍ വീഴുന്നതും വീഡിയോയില്‍ കാണാം.

വടക്കു കിഴക്കന്‍ ജപ്പാനിനിലാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു ഭൂചലനം . റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരകള്‍ ഉയര്‍ന്നേക്കും എന്ന് അധികൃതര്‍ അറിയിപ്പ് നല്‍കി. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ഹുക്കുഷിമ ആണവ നിലയത്തിലെ റിയാക്ടര്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു.

ഫുക്കുഷിമ ആണവ റിയാക്ടറിന് സമീപത്തുള്ള തീരത്താണ് സുനാമി മുന്നറിയിപ്പ്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലുള്ള സുനാമി ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ് . ഫുക്കുഷിമ തീരത്തിനടുത്തായി 11.3 കിലോമീറ്റര്‍ ആഴത്തില്‍ പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

2011 മാര്‍ച്ചില്‍ വടക്കു കിഴക്കന്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ നാല്‍പതിനെട്ടായിരത്തിലധികം പേര് മരണപ്പെടുകയും ഫുക്കുഷിമ ആണവ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നേരിടുകയും ചെയ്തിരുന്നു.