സോറി, പിഴച്ചുപോയ്.. ധോണിയിന്‍മേലുള്ള വിശ്വസം കോഹ്‌ലിക്ക് നഷ്ടമായത് ഇങ്ങനെ

person access_timeOctober 03, 2017

നാഗ്പൂര്‍: ഏത് പോലീസുകാരനും ഒരു അബദ്ധം സംഭവിക്കാം. എന്നത് ഇപ്പോള്‍ ഏറ്റവുംയോജിക്കുന്നത് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിനാണ്. കോഹ്‌ലിയുടെ വിശ്വാസത്തിന്റെ ആള്‍രൂപം നാഗ്പൂര്‍ ഏകദിനത്തില്‍ തകര്‍ന്നു. ലോകക്രിക്കറ്റിലെ തന്ത്രശാലിയായ താരമെന്ന വിശേഷണം ചൂടുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കാണ് ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂര്‍ ഏകദിനത്തില്‍ പിഴച്ചത്. ധോണിയുടെ തീരുമാനങ്ങളും, അനുമാനങ്ങളും തെറ്റാറില്ല, ഇതുവരെ തെറ്റിയിട്ടുമില്ലായിരുന്നു നാഗ്പൂര്‍ ഏകദിനം വരെ. തീരുമാനം പുനപരിശോധിക്കുന്ന ഡിആര്‍എസ് സിസ്റ്റത്തില്‍ ധോണിക്കു തെറ്റുപറ്റാറില്ല. മത്സരത്തിന്റെ 37-ാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപ് യാദവിന്റെ പന്തില്‍ ട്രാവിസ് ഹെഡ് അടിച്ച ഷോട്ട് നേരെ ചെന്നത് ധോണിയുടെ അടുത്തേക്കാണ്. പന്ത് ധോണി പിടിക്കുകയും ചെയ്തു. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. പിന്നാലെ കോഹ്‌ലിയോട് റിവ്യൂവിന് കൊടുക്കാന്‍ ധോണി ആവശ്യപ്പെടുത്തുകയായിരുന്നു. പക്ഷെ ധോണിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പന്ത് ബാറ്റിലുസരാതെയാണ് ധോണിയുടെ കൈയിലെത്തിയതെന്ന് റീപ്ലേയില്‍ വ്യക്തമായതോടെ ആ വിശ്വാസത്തിന്റെ ആള്‍രൂപത്തിന് പിഴച്ചു.