അട്ടിമറിയോടെ പ്രണോയ്; ശ്രീകാന്ത്, സൈന ക്വാര്‍ട്ടറില്‍
ഒഡെന്‍സെ: മൂന്ന് തവണ ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ലീ ചോങ് വെയെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.ശനിയാഴ്ച മുപ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ലീ ചോങ് വെയ്‌ക്കെതിരെ രണ്ടാം റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു പ്രണോയുടെ അട്ടിമറി ജയം. സ്‌കോര്‍: 21-17, 11-21, 21-19. മത്സരം ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ടുനിന്നു. നാല് മാസം മുന്‍പ് ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും പ്രണോയ് ലീ ചോങ് വെയെ വീഴ്ത്തിയിരുന്നു. 2005ലും 2012ലും ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കിരീടം നേടിയ താരമാണ് ലീ ചോങ് വെയ്.ലോക എട്ടാം നമ്പറായ ശ്രീകാന്ത് ദക്ഷിണ കൊറിയയുടെ യ്യോണ്‍ ഹ്യോക്ക് ജിന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-13, 8-21, 21-18.വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ സൈന തായ്‌ലന്‍ഡിന്റെ നിച്ചവോണ്‍ ജിന്‍ഡാപോളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പിച്ചത്. സ്‌കോര്‍: 22-20, 21-13.ശ്രീകാന്ത് രണ്ടാം സീഡും ആതിഥേയ താരവുമായ വിക്ടര്‍ അസെല്‍സനെ നേരിടും.