കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

person access_timeNovember 28, 2016

നോട്ട് പിന്‍വലിക്കലിന് ശേഷം കണക്കില്‍ പെടാത്ത പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തി 50 ശതമാനം നികുതി ഒടുക്കി ബാക്കി പണം സ്വന്തമാക്കാം. നികുതിയും പിഴയും സര്‍ച്ചാര്‍ജും ഉള്‍പ്പെടെയാണിത്. എന്നാല്‍ പണം വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ നിക്ഷേപിച്ച തുകയുടെ 85 ശതമാനവും നഷ്ടമാകും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ആദായ നികുതി നിയമ ഭേദഗതി ബില്ലിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്. ബില്ലിലെ ഭേദഗതി പ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന സ്‌കീമിലേക്ക് പലിശയില്ലാതെ നിക്ഷേപിക്കുകയും വേണം.