ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം

person access_timeJanuary 16, 2017

പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്​ മൂന്ന്​ വിക്കറ്റ്​ ജയം.

ക്യാപ്​റ്റൻ കോഹ്​ലി സെഞ്ച്വുറിക്ക്​ നേടി പുറത്തായശേഷം(122) 76 പന്തിൽ 120 റൺ അടിച്ചെടുത്ത കേദാർ ജാദവിൻറെ  ഇന്നിങ്​സാണ്​ ഇന്ത്യക്ക്​ മു​ന്നേറാനുള്ള ആത്​മവിശ്വാസം നൽകിയത്​. നേരത്തെ 93 പന്തില്‍ ഏഴു ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെയാണ് കോഹ്​ലി ശതകം പൂര്‍ത്തിയാക്കിയത്.

ഒാപ്പണർമാരായ ലോകേഷ്​ ശർമയും ധവാനും പരാജയപ്പെട്ടപ്പോ​ൾ ആറാമനായിറങ്ങിയ ജാദവും ക്യാപ്​റ്റനുമാണ്​ ഇന്ത്യൻ ഇന്നി​ങ്​സിൻറെ  ന​ട്ടല്ലായത്​. അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഇരുവരും  20 ഓവറില്‍ 160 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 350 റണ്‍സെടുത്തിരുന്നു. ജാസണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ ഇംഗ്ലിഷ്​ നിരയിൽ അര്‍ധ സെഞ്ചുറി നേടി.