മെഴ്‌സിഡസ് ബെന്‍സ് സി.എല്‍.എ 2017 ഇന്ത്യന്‍ വിപണിയില്‍

person access_timeDecember 14, 2016

ന്യൂദല്‍ഹി: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ പുതുക്കിയ സി.എല്‍.എ 2017 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഡിസൈനിലും ഫീച്ചറുകളിലും ഏറെ മാറ്റത്തോടെയാണ് വാഹനമെത്തിയിരിക്കുന്നത്.

31.40 ലക്ഷമാണ് വാഹനത്തിന്റെ ദല്‍ഹി എക്‌സ് ഷോറൂം വില.
മൂന്ന് വകഭേദങ്ങളുമായാണ് ബെന്‍സിന്റെ ഈ കോംപാക്ട് എക്‌സിക്യുട്ടീവ് സെഡാന്‍ എത്തുന്നത്. 200 ഡി സ്റ്റൈല്‍, 200 ഡി സ്‌പോര്‍ട്ട് എന്നീ ഡീസല്‍ വകഭേദവും ഒരു പെട്രോള്‍ മോഡലുമാണുള്ളത്.

Image result for mercedes benz cla 2017

മുന്‍പുള്ള അതേ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 181 ബി.എച്ച്.പി കരുത്തും 300 എന്‍.എം ടോര്‍ക്കും പുറത്തെടുക്കും. ഡീസല്‍ വകഭേദത്തിന് 2.2 ലിറ്റര്‍ എന്‍ജിനാണ്. ഇത് 134 ബി.എച്ച്.പി കരുത്തും 300 എന്‍.എം ടോര്‍ക്കും പ്രധാനം ചെയ്യും. രണ്ടിലും ഏഴ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഉള്ളത്.

Image result for mercedes benz cla 2017

കഴിഞ്ഞ ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഓട്ടോഷോയിലാണ് മെഴ്‌സിഡസ് ഈ മോഡലിനെ ആദ്യമായി അവതരിപ്പിക്കുന്നത്. സ്‌മോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയ ഹെഡ്‌ലാമ്പുകള്‍ വാഹനത്തിന്റെ പ്രധാന സവിശേഷതയാണ്. എല്‍.ഇ.ഡി ലൈറ്റുകളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ മുന്‍ പിന്‍ ബമ്പറുകള്‍ക്കും മാറ്റങ്ങളുണ്ട്. ഓഡി എ3, ടൊയോട്ട കാമ്രി, സ്‌കോഡ സുപേര്‍ബ് എന്നിവയാകും ഈ വിഭാഗത്തില്‍ സി.എല്‍.എയുടെ എതിരാളികള്‍.